യു.കെ.വാര്‍ത്തകള്‍

ആര്‍സിഎന്‍ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു; ചരിത്ര നേട്ടം

അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ നഴ്‌സിങ് കോളജിന്റെ (ആര്‍സിഎന്‍ )പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു. ആര്‍സിഎന്‍ പ്രസിഡന്റ് എന്ന നിലയില്‍ ചെയിന്‍ ഓഫ് ദി ഓഫീസ് കഴുത്തില്‍ അണിഞ്ഞാണ് ചുമതലയേറ്റത്.

നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആര്‍സിഎന്‍ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റാണ് ബിജോയ് സെബാസ്റ്റിയന്‍. ആദ്യ ഏഷ്യക്കാരനും

1916 മാര്‍ച്ച് 27നാണ് റോയല്‍ നഴ്‌സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്‌നി ബ്രൗണി മുതല്‍ ഇപ്പോള്‍ ചുമതല ഒഴിഞ്ഞ ഷീല സെബ്രാനി വരയെുള്ള പ്രസിഡന്റുമാര്‍ എല്ലാവരും തന്നെ വനിതകളായിരുന്നു.

ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും ശക്തവും വലുതുമായ സംഘടനയാണ് ആര്‍സിഎന്‍.

ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തിന്റെ ചുമതലയുള്ള സീനിയര്‍ നഴ്‌സാണ്. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണ് ബിജോയ് ഉന്നത വിജയം നേടിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂകെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂകെയില്‍ നഴ്‌സുമാരാണ്.

യുകെ മലയാളി നഴ്സുമാര്‍ക്ക് വലിയ ഗുണകരമാകും ബിജോയുടെ സാന്നിധ്യം.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions