യു.കെ.വാര്‍ത്തകള്‍

ഇയോവിന്‍ കൊടുങ്കാറ്റിന് പിന്നാലെ ഹെര്‍മിനിയ കൊടുങ്കാറ്റും; യുകെ കാലാവസ്ഥ തകിടം മറിയുന്നു

ഇയോവിന്‍ കൊടുങ്കാറ്റ് കടുത്ത നാശം വിതച്ചതിന് പിന്നാലെ 80 മൈല്‍ വേഗത്തിലുള്ള ഹെര്‍മിനിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് മേഖലയിലേക്കും, വെയില്‍സിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോണ്‍വാള്‍ പ്രെഡാനാകില്‍ 82 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്.

ഇയോവിന്‍ കൊടുങ്കാറ്റിന്റെ ആഘാതം നേരിട്ട മേഖലകള്‍ പുതിയ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഇയോവിന്‍ കൊടുങ്കാറ്റ് ശക്തമായ മഴയും, കാറ്റുമാണ് സമ്മാനിച്ചതെങ്കില്‍ വെസ്റ്റ് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ദുരിതം തുടരുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ആര്‍എസി ബ്രേക്ക്ഡൗണ്‍ വക്താവ് ആലിസ് സിംപ്‌സണ്‍ പറഞ്ഞു.

തിങ്കളാഴ്ചയും സൗത്ത് യുകെയില്‍ മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിലവിലെ സൂചനകള്‍.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions