യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളി യുവാവ് പനി ബാധിച്ചു മരണമടഞ്ഞു

ലണ്ടന്‍: യുകെ മലയാളി സമൂഹത്തിനു വേദനയായി വീണ്ടും പനി മരണം. മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു.

നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നാട്ടില്‍ തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്റെ കുടുംബം. ലിബിന്‍ എം. ലിജോയുടെ അകാല വേര്‍പാടില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം, ബോസ്റ്റണ്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions