യു.കെ.വാര്‍ത്തകള്‍

ചൈനയില്‍ വ്യാപകമായ എച്ച്എംപിവി ഇന്‍ഫെക്ഷനുകള്‍ യുകെയില്‍ കുതിച്ചുകയറുന്നു

ഈ മാസം ആദ്യം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അജ്ഞാത വൈറസ് ലോകത്ത് ഭീതി വിതച്ചിരുന്നു. 2019-ലെ കൊറോണാവൈറസ് വ്യാപനത്തിന്റെ ആഘാതത്തിനുശേഷം പുതിയ വൈറസ് രോഗികളെ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.

എന്നാല്‍ ഈ അജ്ഞാത വൈറസ് എച്ച്എംപിവി ആണെന്ന് പിന്നീട് വ്യക്തമായി. ഇപ്പോള്‍ എച്ച്എംപിവി വൈറസ് യുകെയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിക്കുകയാണ്. പ്രായമായ രോഗികളാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്.

ഇംഗ്ലണ്ടില്‍ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പിടിപെടുന്ന 20 രോഗികളില്‍ ഒരാള്‍ വീതം ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ എച്ച്എംപിവി വാഹകരാണെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ജനുവരി 13 വരെയുള്ള ഈ കണക്കുകള്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയാണ്. ഡിസംബറിന്റെ തുടക്കത്തില്‍ യുകെ ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി നിരക്കിലേക്കാണ് കണക്ക് എത്തിയത്.

ഇംഗ്ലണ്ടിലെ എച്ച്എംപിവി നില 'മീഡിയം' എന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രേഖപ്പെടുത്തുന്നത്. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് അണിഞ്ഞ് രോഗികള്‍ നിരന്ന് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ആശങ്ക വ്യാപിച്ചത്. ബ്രിട്ടനിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ എച്ച്എംപിവി പോസിറ്റീവാകുന്നവരില്‍ ഏഴ് ശതമാനം ചെറിയ കുട്ടികളാണ്. ഇതിന് പിന്നാലെ ഇപ്പോള്‍ പ്രായമായവരിലും വൈറസ് പിടിപെടുന്നത് ഉയരുകയാണ്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions