യു.കെ.വാര്‍ത്തകള്‍

കുടിയേറ്റത്തിന് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രി

കുടിയേറ്റത്തിന്റെ കരുത്തില്‍ ബ്രിട്ടീഷ് ജനസംഖ്യ ഫ്രാന്‍സിനെ മറികടന്നു. അടുത്ത ഒരു ദശകത്തിനുള്ളില്‍ 10 മില്ല്യണ്‍ പേര്‍ കൂടി രാജ്യത്ത് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ 69 മില്ല്യണില്‍ നിന്നും 2032 എത്തുന്നതോടെ ജനസംഖ്യ 72.5 മില്ല്യണില്‍ തൊടാന്‍ വിദേശത്ത് നിന്നുള്ള ജനങ്ങളുടെ വരവ് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്.

2023-ല്‍ യുകെ ജനസംഖ്യ 68.5 മില്ല്യണില്‍ എത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പ്രഖ്യാപിച്ചതോടെ ഗവണ്‍മെന്റും ആശങ്കയിലായി. പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതമാകുകയാണ്. കുടിയേറ്റം വളരെ ഉയര്‍ന്ന തോതിലാണെങ്കിലും വിസകള്‍ക്ക് വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന രാഷ്ട്രീയ എതിരാളികളുടെ ആവശ്യം അദ്ദേഹം തള്ളി.

1982ന് ശേഷം ആദ്യമായാണ് ഫ്രാന്‍സിന്റെ 68.2 മില്ല്യണ്‍ ജനസംഖ്യയെ യുകെ മറികടക്കുന്നത്. ബ്രിട്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള രാജ്യമാണ് ഫ്രാന്‍സ്. നിലവില്‍ ഓരോ സ്‌ക്വയര്‍ കിലോമീറ്ററിലും 287 പേര്‍ വീതമാണ് യുകെ ജനസംഖ്യയിലുള്ളത്.

2022 മുതല്‍ 2032 വരെ പത്ത് വര്‍ഷത്തില്‍ ജനസംഖ്യ 7.3 ശതമാനം വര്‍ദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു. 9.9 മില്ല്യണ്‍ ജനങ്ങള്‍ കുടിയേറ്റത്തിലൂടെ പ്രവേശിക്കുമെന്നും, 5 മില്ല്യണ്‍ പേര്‍ രാജ്യം വിടുമെന്നും കണക്കാക്കുന്നു. ഷെഫീല്‍ഡിന്റെ വലുപ്പമുള്ള ഒന്‍പത് നഗരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ജനസംഖ്യയാണ് ഇത്.

യുകെയിലെ ജനന നിരക്ക് കുറയുന്നത് മറ്റൊരു തലവേദനയാണ്. പ്രായമായ ആളുകളുടെ എണ്ണമേറുന്നത് ഭാവിയില്‍ തൊഴില്‍ ചെയ്യാന്‍ ലഭ്യമായിട്ടുള്ള ജനസംഖ്യയെ സമ്മര്‍ദത്തിലാക്കും.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions