യു.കെ.വാര്‍ത്തകള്‍

ഇത് ബില്‍ ഷോക്കുകളുടെ കാലം; വാട്ടര്‍ ബില്ലുകള്‍ 47% വരെ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് റെഗുലേറ്റര്‍

പുതുവര്‍ഷം യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ആഘാതങ്ങളുടെ കാലം കൂടിയാണ് എനര്‍ജി നിരക്ക്, ഇന്ധന വില എന്നിവയ്ക്ക് പുറമെ ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക് ഉണ്ടാകുമെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും വലിയ ഷോക്ക് ഉണ്ടാകുമെന്നു വ്യക്തമായിരിക്കുകയാണ്. വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്ടര്‍ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്ന തീരുമാനമാണ് റെഗുലേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മാസത്തില്‍ 47% വരെ നിരക്ക് വര്‍ധനവാണ് കുടുംബങ്ങള്‍ നേരിടേണ്ടി വരുന്നത്.

ശരാശരി വാര്‍ഷിക വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടാണ് വര്‍ധിക്കുക. ഇതോടെ ശരാശരി ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്കാണ് ഉയരുക. പ്രതിമാസം ഏകദേശം 10 പൗണ്ടാണ് കുതിച്ചുചാട്ടം. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ നിരക്ക് വര്‍ദ്ധനവുകളാണ് അനുഭവപ്പെടുക.

സതേണ്‍ വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന അനുഭവിക്കേണ്ടി വരിക. ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് 224 പൗണ്ടാണ് ബില്‍ ഉയരുന്നത്. ഇതോടെ ശരാശരി വാര്‍ഷിക ചെലവ് 703 പൗണ്ടിലെത്തും.

അധികം പിന്നിലല്ലാതെ ഹാഫ്രെന്‍ ഡിഫര്‍ഡ്വി ബില്ലുകള്‍ നിലയുറപ്പിക്കുന്നു. 32% നിരക്ക് വര്‍ധനയുള്ളതിനാല്‍ പ്രതിവര്‍ഷം 447 പൗണ്ടില്‍ നിന്നും 590 പൗണ്ടിലേക്കാണ് നിരക്ക് ഉയരുക. സൗത്ത് വെസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 520 പൗണ്ടില്‍ നിന്നും 686 പൗണ്ടിലേക്കും വര്‍ദ്ധിക്കും.

തേംസ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് 31% വര്‍ധനവാണ് വഹിക്കേണ്ടി വരിക. യോര്‍ക്ക്ഷയര്‍ വാട്ടര്‍ 29% വര്‍ധനവിനും പദ്ധതിയിടുന്നു. അതേസമയം എസ്ഇഎസ് വാട്ടര്‍ സപ്ലൈ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഇതിനിടയില്‍ നിരക്കില്‍ ആശ്വാസം ലഭിക്കും. ഇവരുടെ നിരക്ക് 5 പൗണ്ട് കുറഞ്ഞ് 254 പൗണ്ടില്‍ നിന്നും 249 പൗണ്ടിലേക്കാണ് കുറയുക. വാട്ടര്‍ മീറ്ററും, എത്ര വെള്ളം ഉപയോഗിക്കുന്നു എന്നതും അനുസരിച്ചാണ് നിരക്ക് വര്‍ധന നിശ്ചയിക്കുക.

രണ്ട് ദശകത്തിനിടെ ഇംഗ്ലണ്ടില്‍ കാണാത്ത ഏറ്റവും വലിയ കൗണ്‍സില്‍ ടാക്സ് വര്‍ധനയ്ക്കും കളമൊരുങ്ങുകയാണ്. നാല് മില്ല്യണിലേറെ കുടുംബങ്ങള്‍ക്കാണ് കൗണ്‍സില്‍ ടാക്‌സിന്റെ ശിക്ഷ ലഭിക്കുകയെന്നാണ് വിവരം. നിയമപരമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഏഴ് കൗണ്‍സിലുകളാണ് 9.99 ശതമാനം മുതല്‍ 15 ശതമാനം വരെ നികുതി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions