യു.കെ.വാര്‍ത്തകള്‍

ടോറികളെ മറികടന്ന് റിഫോം ജനപ്രീതിയില്‍ രണ്ടാമത്! ലേബറുമായി 3 പോയിന്റ് അകലം മാത്രം

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ശിശുക്കളായ റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയാണ്. സര്‍വേഷന്‍ നടത്തിയ ഗവേഷണത്തിലാണ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 24% വോട്ടര്‍മാരുടെ പിന്തുണയുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം നടന്ന സര്‍വ്വെയേക്കാള്‍ 4 ശതമാനം പോയിന്റ് വ്യത്യാസമാണ് ഇതില്‍ ഉണ്ടായത്.

ടോറികളുടെ പിന്തുണ മൂന്ന് പോയിന്റ് താഴ്ന്ന് 22 ശതമാനത്തിലെത്തി. ലേബര്‍ പാര്‍ട്ടിക്കും മൂന്ന് പോയിന്റ് നഷ്ടമായെങ്കിലും 27 ശതമാനത്തില്‍ പിടിച്ചുനില്‍ക്കുന്നുണ്ട്. ഇതോടെ പകുതിയിലേറെ വോട്ടര്‍മാരും രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് ചരിത്രത്തിലെ തന്നെ ആദ്യ സംഗതിയാണെന്ന് പോള്‍സ്റ്റര്‍ പറയുന്നു.

വോട്ടര്‍മാര്‍ വിഭജിച്ച് നില്‍ക്കുകയാണ്, അവര്‍ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് പുറത്തേക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു, സര്‍വേഷന്‍ സ്ട്രാറ്റജി & റിസേര്‍ച്ച് മാനേജര്‍ ജാക്ക് പീകോക്ക് പറഞ്ഞു. റിഫോമിന് പുറമെ മറ്റ് ചെറുകിട പാര്‍ട്ടികളും വോട്ടര്‍മാരുടെ ഈ മനസ്ഥിതി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സര്‍വ്വെ കണ്ടെത്തി.

ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് രണ്ട് പോയിന്റ് കൂടി 13 ശതമാനം പിന്തുണയില്‍ എത്തിയിട്ടുണ്ട്. ഗ്രാന്‍സും, എസ്എന്‍പിയും യഥാക്രമം 8 ശതമാനത്തിലും, 3 ശതമാനത്തിലുമാണ്. ജൂലൈയില്‍ വമ്പന്‍ വിജയം നേടിയ ശേഷം ആറ് മാസം പിന്നിടുമ്പോള്‍ ലേബര്‍ ജനപ്രീതി നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

ലേബര്‍ പാര്‍ട്ടിയെ അപേക്ഷിച്ച് റിഫോം യുകെ ടോറികള്‍ക്കാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ അല്‍പ്പം കൂടി കടുപ്പിച്ചാണ് നിഗല്‍ ഫരാഗ് അവതരിപ്പിക്കുന്നത്. ഈ നിലപാടുകള്‍ക്ക് ജനപ്രീതി ഏറുന്നത് കണ്‍സര്‍വേറ്റീവുകളെ വെട്ടിലാക്കുകയാണ്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions