യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണത്തില്‍ 5% വര്‍ധന

ലണ്ടന്‍ നഗരത്തില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. 2024 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഇവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ കണക്കെടുപ്പില്‍ 4612 പേരെയാണ് ലണ്ടന്റെ തെരുവോരങ്ങളില്‍ കണ്ടെത്തിയത്.

ഇതില്‍ പകുതിയിലേറെ പേരും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ കണക്കില്‍ 704 പേര്‍ പുനരധിവാസത്തിനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ച് വര്‍ഷങ്ങളായി തെരുവില്‍ തന്നെ കഴിയുന്നവരാണ്.

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാനുമായി ലണ്ടനിലെ ലോക്കല്‍ കൗണ്‍സിലുകള്‍ പ്രതിദിനം നാലു മില്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍. ഇത്രയേറെ തുക ചെലവഴിച്ചിട്ടും ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുന്നില്ല എന്നത് പോരായ്മയാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകള്‍ പറയുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions