നാട്ടുവാര്‍ത്തകള്‍

സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു: വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് സ്വര്‍ണ്ണവുമായി വിദേശത്തേക്ക് മുങ്ങി

സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചശേഷം വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് യുവാവ് സ്വര്‍ണ്ണവുമായി വിദേശത്തേക്ക് മുങ്ങിയതായി പരാതി റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പരാതി. യുവതിയുടെ സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

ജനുവരി 23ന് ആയിരുന്നു യുവതിയെ റാന്നി സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയില്‍ പറയുന്നു.

വിവാഹസമയത്തു സ്വര്‍ണം കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. സേവ് ദ് ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions