യു.കെ.വാര്‍ത്തകള്‍

ഏപ്രിലില്‍ കാര്‍ ടാക്‌സുകള്‍ കുതിക്കും; ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത

ബ്രിട്ടനിലെ ഭൂരിപക്ഷം ഡ്രൈവര്‍മാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാര്‍ ടാക്‌സുകള്‍ ഏപ്രില്‍ മുതല്‍. ഏപ്രില്‍ 1ന് നടപ്പിലാകുന്ന മൂന്ന് വലിയ മാറ്റങ്ങള്‍ ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത സമ്മാനിക്കുന്ന സുപ്രധാന കാര്‍ നികുതി വര്‍ധനവുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ തിരിച്ചടി സമ്മാനിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം വാഹന ഉടമകളും ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ.

2025 ഏപ്രില്‍ 1 മുതല്‍ നടപ്പിലാകുന്ന നികുതി മാറ്റങ്ങളെ കുറിച്ച് കാല്‍ശതമാനം വാഹന ഉടമകളും അറിഞ്ഞിട്ടില്ലെന്ന് വീബയ്കാര്‍ നടത്തിയ പോളില്‍ വ്യക്തമായി. ഇലക്ട്രിക് വെഹിക്കിള്‍ ഉടമകള്‍ക്ക് ആദ്യമായി നികുതി വരുന്നതും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയും ഇതില്‍ പെടും.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ഓട്ടം ബജറ്റിലാണ് വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് മേലുള്ള ആഘാതമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതിന് പുറമെയാണ് 2022-ല്‍ ടോറി ഗവണ്‍മെന്റ് ഇവികള്‍ക്കായി പ്രഖ്യാപിച്ച പുതിയ നിയമങ്ങള്‍ നിലനിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചത്.

ഈ വര്‍ദ്ധനവുകളിലൂടെ വര്‍ഷത്തില്‍ 400 മില്ല്യണ്‍ പൗണ്ടാണ് ട്രഷറിയിലേക്ക് ഒഴുകുകയെന്ന് റീവ്‌സ് എംപിമാരോട് പറഞ്ഞു. എന്നാല്‍ 75 ശതമാനം വാഹന ഉടമകള്‍ക്കും ഈ മാറ്റങ്ങളെ കുറിച്ച് അറിവില്ലെന്നതാണ് വസ്തുത.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions