യു.കെ.വാര്‍ത്തകള്‍

അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു, ഇ സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് കുട്ടികള്‍ മരിച്ചു

എസെക്‌സിലെ പിറ്റ്‌സിയയില്‍ ഇ സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ വന്നകാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. റോമന്‍ കാസല്‍ഡണും (16) സഹോദരി ഡാര്‍സിയുമാണ് (9) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.25നാണ് അപകടം നടന്നത്.

30 മൈല്‍ വേഗ പരിധിയിലുള്ള റോഡില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് ശേഷം നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കമ്ടില്ല. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസെക്‌സ് പൊലീസ് അന്വേഷണം തുടങ്ങി.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions