യു.കെ.വാര്‍ത്തകള്‍

യുകെ യൂണിവേഴ്‌സിറ്റികള്‍ നിലനില്‍പ്പ് ഭീഷണിയില്‍


കുടിയേറ്റ നിയന്ത്രണം ശക്തമാക്കിയതോടെ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുകെ യൂണിവേഴ്സിറ്റികളുടെ ഭാവി വലിയ ചോദ്യ ചിഹ്നം ആയി മാറുകയാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയോടെ താല്‍ക്കാലിക ജീവനക്കാരായോ മാറേണ്ടിവരുന്ന അവസ്ഥയാണ്. വേതന പ്രതിസന്ധിയില്‍ ഏകദേശം 90 ഓളം യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടത്തുകയാണ്. കാര്‍ഡിങ് യൂണിവേഴ്‌സിറ്റിയുടെ നഴ്‌സിങ് കോഴ്‌സുകള്‍ വരെ നിര്‍ത്തലാക്കുന്ന സാഹചര്യമാണ്.

2019ന് ശേഷം കെമിസ്ട്രിയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്‌സുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. കെമിസ്ട്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹള്ളും പറയുന്നു.

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ സാമ്പത്തിക തിരിച്ചടിയിലാണ് യൂണിവേഴ്‌സിറ്റികള്‍. മറ്റ് വിദേശ രാജ്യങ്ങളെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത് യുകെയ്ക്ക് തിരിച്ചടിയായി കഴിഞ്ഞു. തദ്ദേശിയരായ വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടായി വര്‍ദ്ധിപ്പിച്ചെങ്കിലും അത് യൂണിവേഴ്‌സിറ്റികള്‍ക്ക് പര്യാപ്തമായ പണമല്ല. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് വച്ചു നോക്കിയാല്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക ഭാരമുണ്ടാക്കുകയാണ്.

400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.

ഡുര്‍ഹാം യൂണിവേഴ്‌സിറ്റി 200 പ്രൊഫഷണല്‍ സര്‍വ്വീസ് ജീവനക്കാരെയാണ് ചുരുക്കുന്നത്. 300 ജോലിക്കാരെ കുറയ്ക്കുമെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രണ്ട് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അടുത്തിടെ ഫീസ് വര്‍ദ്ധിപ്പിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രമുഖ സ്ഥാപനങ്ങള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്.

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷനുകള്‍ ഇടിഞ്ഞതും, സാമ്പത്തിക സമ്മര്‍ദം രൂക്ഷമായതും പ്രതിസന്ധിയായതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു. ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ പുതിയ വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിച്ചത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions