സിനിമ

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്നാനം ചെയ്ത് നടി സംയുക്ത

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യസ്നാനം ചെയ്ത് നടി സംയുക്ത. ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കറുത്ത കുര്‍ത്ത ധരിച്ചാണ് ത്രിവേണി സംഗമത്തില്‍ മുങ്ങിയത്. വിശാലമായ സംസ്‌കാരത്തിന്റെ മൂല്യമറിയുന്നു എന്ന് പറഞ്ഞാണ് നടി അനുഭവം പങ്കുവച്ചത്.

ജീവിതത്തെ വിശാലമായി കാണുമ്പോള്‍ അര്‍ത്ഥം പൂര്‍ണമായും ബോധ്യപ്പെടുന്നു, മഹാകുംഭത്തിലെ ഗംഗയില്‍ പുണ്യസ്നാനം നടത്തി, അതിരുകളില്ലാത്ത ചൈതന്യത്തിനായി സംസ്‌കാരത്തെ അറിഞ്ഞൊരു സ്നാനം എന്നാണ് നടി സംയുക്ത ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചത്.

എന്നാല്‍ നടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നടിയെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തുന്നത്. ഫോട്ടോഷൂട്ട് നടത്താന്‍ പോയതാണോ, ഇന്ന് മുതല്‍ ചേച്ചി സംഘി എന്ന് പറഞ്ഞ് വരും, നിലനില്‍പ്പ് തന്നെയാണ് പ്രശ്നം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ എത്തുന്നത്.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പിന്നീട് തമിഴിലും കന്നഡത്തിലുമൊക്കെ അഭിനയിച്ച സംയുക്ത ഇപ്പോള്‍ തെലുങ്ക് സിനിമയിലും സജീവമാണ്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions