യു.കെ.വാര്‍ത്തകള്‍

കുട്ടികളുമായി അവധിയാഘോഷത്തിന് പോയ യുകെയിലെ മാതാപിതാക്കള്‍ക്ക് പിഴ 4 കോടി!

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്കൂള്‍ ഹോളിഡേ ഫൈനായി കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് റെക്കോര്‍ഡ് പിഴ. കഴിഞ്ഞ അധ്യയന വര്‍ഷം 443,322 പൗണ്ടാണ് ഇത്തരത്തില്‍ വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും. നാട്ടിലേക്കുള്ള യാത്രയില്‍ ആണ് സ്‌കൂള്‍ ദിനങ്ങള്‍ പോകുന്നത്.

2016-17 അധ്യയന വര്‍ഷത്തിലാണ് അനധികൃതമായി സ്കൂളുകളില്‍ നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ വിധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അന്നുമുതല്‍ ഒരോ വര്‍ഷവും പിഴ വര്‍ധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പിഴത്തുകയില്‍ 24 ശതമാനം വര്‍ധന ഉണ്ടായത്.

യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര്‍ പിഴയൊടുക്കിയത്. 2019-20, 2020-21 കാലയളവ് കോവിഡ് കാലമായിരുന്നതിനാല്‍ പിഴത്തുക ആര്‍ക്കുംതന്നെ ബാധകമായില്ല. എന്നാല്‍ പിന്നീട് ഓരോവര്‍ഷവും പിഴ വര്‍ധിച്ചുവരികയാണ്. ഒരു കുട്ടി അഞ്ചോ അതിലധികമോ ദിവസം സ്കൂളില്‍ ഹാജരാകാതിരുന്നാല്‍ 80 പൗണ്ടാണ് പിഴ അടയ്ക്കേണ്ടത്. 28 ദിവസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ ഇത് ഇരട്ടിയായി ഉയരും.


ഒരു കുട്ടിതന്നെ രണ്ടാംവട്ടവും വീണ്ടും അവധിയെടുത്താല്‍ ആദ്യംതന്നെ പിഴ 160 പൗണ്ടാകും. രണ്ടില്‍ കൂടുതല്‍ തവണ അനധികൃതമായി അവധിയെടുത്താല്‍ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയും കോടതിയില്‍ നിന്നും 2500 പൗണ്ട് വരെ പിഴയും ലഭിക്കാം. ചില കൗണ്‍സിലുകള്‍ ജോലിക്കാരായ രണ്ടു രക്ഷകര്‍ത്താക്കളുടെയും പക്കല്‍നിന്നു പിഴ ഈടാക്കുന്നുണ്ട്.


അംഗീകൃത അവധി ദിവസങ്ങള്‍ക്കു പുറമെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാതെ അവധിയെടുത്ത് കറങ്ങിനടക്കുന്ന മാതാപിതാക്കളെ നിയന്ത്രിക്കാനാണ് പിഴ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കിയത്. എന്നാല്‍ നാട്ടിലേയ്ക്ക് പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കള്‍ക്കാണ് ഇതിന്റെ തിരിച്ചടി പ്രധാനമായും നേരിടേണ്ടിവരുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions