നാട്ടുവാര്‍ത്തകള്‍

കൊച്ചി-ലണ്ടന്‍ വിമാനസര്‍വീസിനായുള്ള കെ വി തോമസിന്റെ ആവശ്യത്തിന് പിന്തുണയുമായി ഡോ. ജൂണ സത്യന്‍

കൊച്ചിയില്‍നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് നല്‍കിയ നിവേദനത്തിന് കൂടുതല്‍ പിന്തുണ. യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ മലയാളി സമൂഹമാണ് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ ന്യൂകാസില്‍ സിറ്റി കൗണ്‍സില്‍ കാബിനറ്റ് അംഗമായ ഇന്ത്യന്‍ വംശജ ഡോ. ജൂണ സത്യന്‍ അടക്കമുള്ളവരാണ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. യു കെയില്‍ താമസിക്കുന്ന മലയാളികള്‍ വിമാനസര്‍വീസ് തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോ. ജൂണ സത്യന്‍ ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. വരുന്ന മാര്‍ച്ച് 30ന് വിമാന സര്‍വീസ് അവസാനിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് വലിയ ആശങ്കയാണ് ഈ വിഷയത്തില്‍ ഉയരുന്നതെന്നും ജൂണ സത്യന്‍ പറഞ്ഞു. യുകെയില്‍ താമസമാക്കിയ കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ വിമാന സര്‍വീസ് വളരെയേറെ പ്രധാനപ്പെട്ടതാണ്. ഈ സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ യാത്രാസമയം കൂടും. അധിക ചെലവിനും കാരണമാകുമെന്നും ജൂണ സത്യന്‍ ചൂണ്ടിക്കാട്ടി. മറ്റു വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും വിമാന സര്‍വീസ് തുടരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ മലയാളി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും ജൂണ സത്യന്‍ പറഞ്ഞു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions