നാട്ടുവാര്‍ത്തകള്‍

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈപ്പിടിയില്‍; കെജ്‌രിവാളും സിസോദിയയും തോറ്റു

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ഭരണം ബിജെപിയുടെ കൈകളിലേക്ക്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 48 സീറ്റുകളില്‍ ബിജെപി വിജയത്തിലേക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറാന്‍ മോഹിച്ച എഎപിക്ക് കാലിടറുകയാണ്. 22 സീറ്റുകളിലായി ആം ആദ്മി ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി ലീഡ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി നേതാവ് മനീഷ് സിസോദിയ്ക്കും കാലിടറി.

എഎപിയുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്ന് പോയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ഇത്തവണ ബിജെപിക്ക് അനുകൂലമായി വിധിയെഴുതി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ തകര്‍ച്ചയില്‍ കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെയും എഎപി നേതാവ് മനീഷ് സിസോദിയയുടെയും തോല്‍വി. 4089 വോട്ടുകള്‍ക്കാണ് കെജ്‌രിവാളിന്റെ ദയനീയ തോല്‍വി.അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കല്‍കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി വിജയക്കൊടി പാറിച്ചു.

ബിജെപിയുടെ രമേഷ് ബിധുരിയെയും കോണ്‍ഗ്രസിന്റെ അല്‍ക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്. കല്‍ക്കാജിയില്‍ അതിഷിയുടെ വിജയം 3521 വോട്ടുകള്‍ക്കാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി നേതാവ് പര്‍വേശ് വര്‍മയാണ് കെജ്‌രിവാളിനെ തോല്‍പ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്‌പുര മണ്ഡലത്തില്‍ ബിജെപിയുടെ തര്‍വിന്ദര്‍ സിങ്ങിനോടാണ് സിസോദിയ തോറ്റത്.


വോട്ടെണ്ണല്‍ 10 റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ മനീഷ് സിസോദിയ തോറ്റത് 675 വോട്ടുകള്‍ക്കെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി 2015ലും 2020ലും ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മധ്യവര്‍ഗ വോട്ടര്‍മാരും പൂര്‍വാഞ്ചല്‍ വോട്ടര്‍മാരും ആണ്. ഈ വോട്ടര്‍മാര്‍ എതിരായതോടെ ആം ആദ്മി പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനായില്ല. മധ്യവര്‍ഗത്തിനും പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ക്കും സ്വാധീനമുള്ള 25 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി ഡല്‍ഹിയില്‍ ഭരണം ഉറപ്പിക്കുന്നത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions