യു.കെ.വാര്‍ത്തകള്‍

കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ കുരുങ്ങി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്

മറ്റേണിറ്റി കെയറില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ പ്രോസിക്യൂഷന്‍ നടപടി. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി.

കുഞ്ഞുങ്ങള്‍ക്കും, അവരുടെ അമ്മമാര്‍ക്കും സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ട്രസ്റ്റിന് മേല്‍ കുറ്റം ചുമത്തിയിരുന്നു. അടുത്ത ആഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ കുറ്റം ഏല്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് സൂചിപ്പിക്കുന്നു.

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി അന്വേഷണം നേരിടുകയാണ് നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ്. മറ്റേണിറ്റി പരിചരണത്തിലെ വീഴ്ചകളില്‍ 2000 കേസുകളാണ് മിഡ്‌വൈഫ് ഡോണാ ഒകെന്‍ഡെന്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്. മറ്റേണിറ്റി വീഴ്ചകളുടെ പേരില്‍ ഇത് രണ്ടാം തവണയാണ് സിക്യൂസി ട്രസ്റ്റിനെ പ്രോസിക്യൂഷനിലേക്ക് വിടുന്നത്.

2019ല്‍ മരിച്ച വൈന്‍ഡര്‍ ആന്‍ഡ്രൂസിന് നല്‍കിയ വീഴ്ചകളുടെ പേരില്‍ 2023-ല്‍ ട്രസ്റ്റില്‍ നിന്നും 800,000 പൗണ്ട് നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് കൈമാറേണ്ടി വന്ന ഏറ്റവും വലിയ പിഴയാണ് ഇത്.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions