യു.കെ.വാര്‍ത്തകള്‍

ലിബിന്‍ ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച; സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് അന്ത്യയാത്ര

സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമും ബോസ്റ്റണിലെ ലിബിന്‍ ജോയിയും കഴിഞ്ഞമാസമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഇന്ന് ആയിരുന്നു. രാവിലെ 10ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ഒന്നേ കാലോടെ ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്.

ദേവാലയത്തിന്റെ വിലാസം

St. George's Church, Buxton Road, SK2 6NU

സെമിത്തേരിയുടെ വിലാസം

Mill Lane Cemetery, SK8 2PX

ഇക്കഴിഞ്ഞ 26നാണ് 60 കാരനായ ഷാജി എബ്രഹാമിനെ മരണം വിളിച്ചത്. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം.


മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന എടത്തൊട്ടിയില്‍ കുടുംബാംഗമാണ്.


ലിബിന്‍ എം ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച

കഠിനമായ തലവേദനയും തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലടിച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ലിബിന്‍ എം ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ചയാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ ബോസ്റ്റണിലെ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകും.

ദേവാലയത്തിന്റെ വിലാസം

Zion Methodist Church Boston, PE21 8HD, UK

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions