യു.കെ.വാര്‍ത്തകള്‍

ഇന്ത്യയില്‍ കാമ്പസ് ആരംഭിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍



വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഇന്ത്യക്കാരുടെ അടക്കം വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. ഇത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് സമ്മാനിച്ചു. ഈ ഘട്ടത്തിലാണ് വിസാ നിയന്ത്രണങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നത്. സ്വദേശത്ത് സ്ഥിതി മോശമാകുന്നതോടെയാണ് ഇന്ത്യയില്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.

40 മില്ല്യണ്‍ വിദ്യാര്‍ത്ഥികളുള്ള വിപണിയില്‍ നിന്നും സ്വര്‍ണ്ണം വാരാമെന്നാണ് യുകെ യൂണിവേഴ്‌സിറ്റികളുടെ മോഹം. ഡല്‍ഹിയുടെ സാറ്റലൈറ്റ് നഗരമായ ഗുഡ്ഗാവില്‍ കാമ്പസ് തുടങ്ങുന്നതായി സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആദ്യ കാമ്പസിലേക്ക് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് ഇന്ത്യയില്‍ ആരംഭിക്കേണ്ടത് പ്രധാനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ക്രിസ് ഡേ ബ്രിട്ടീഷ് കൗണ്‍സില്‍ ഈവന്റില്‍ പറഞ്ഞു. സറേ, കവന്‍ട്രി ഉള്‍പ്പെടെ മറ്റ് പല ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ഈ വഴിക്ക് നീങ്ങുകയാണ്. 2022-23 വര്‍ഷത്തില്‍ 125,000-ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിക്കാനെത്തി. എന്നാല്‍ വിസാ നിയന്ത്രണങ്ങള്‍ വന്നതും, അന്താരാഷ്ട്ര മത്സരം കടുത്തതും അനിശ്ചിതാവസ്ഥ സമ്മാനിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് ചുവടുവെച്ച് പണം വാരാന്‍ യൂണിവേഴ്‌സിറ്റികള്‍ഒരുങ്ങുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions