യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇനി നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം? നിയമ നിര്‍മാണത്തിന് വഴിയൊരുങ്ങുന്നു

ബ്രിട്ടനില്‍ ഇനിമുതല്‍ നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിര്‍വചനം വരുന്നു. ചൊവ്വാഴ്ച ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു സുപ്രധാന നിയമ നിര്‍മ്മാണ നിര്‍ദേശം സമര്‍പ്പിക്കപ്പെടും. എംപിയായ ഡോണ്‍ ബട്ട്‌ലര്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.

സ്വകാര്യ ബില്‍ നിയമമാകുകയാണെങ്കില്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലില്‍ (എന്‍എംസി) രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മാത്രമേ നഴ്സ് എന്ന തൊഴില്‍നാമത്തില്‍ അറിയപ്പെടാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ നഴ്സ് എന്ന തൊഴില്‍നാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങള്‍ യുകെയിലെ നഴ്‌സിംഗ് മേഖലയില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രൊഫഷണലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് നഴ്‌സ് എന്ന പേര് പരിമിതപ്പെടുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പൊതുജനങ്ങള്‍ക്ക് ഉള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് ബില്ലിനെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായം. ബില്ലിന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു. നഴ്‌സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ കാമ്പെയ്‌നെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിനോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആര്‍സിഎന്‍ അഭ്യര്‍ത്ഥിച്ചു . 2022 ലെ ആര്‍സിഎന്‍ കോണ്‍ഗ്രസില്‍ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് 'നഴ്‌സ്' എന്ന പദവിയുടെ സംരക്ഷണം.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions