യു.കെ.വാര്‍ത്തകള്‍

പൈലറ്റ് ബോധരഹിതനായി; മാഞ്ചസ്റ്റര്‍ വിമാനം ഏഥന്‍സില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി



ഈജിപ്തിലെ ഹര്‍ഘാഡയില്‍ നിന്നും ബ്രിട്ടനിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ഏഥന്‍സിസില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. പൈലറ്റിന് വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സ നല്‍കി. പൈലറ്റ് ബ്വോധരഹിതനായതോടെ ക്രൂ അംഗങ്ങള്‍ വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ധൃതി പിടിച്ചെത്തി. ഇതോടെ അരുതാത്തത് എന്തോ സംഭവിച്ചു എന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ടായി. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു സംഭവം.

മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആരെങ്കിലും ഉണ്ടോ എന്ന് ജീവനക്കാര്‍ വിളിച്ചു ചോദിച്ചതായി ഒരു യാത്രക്കാരന്‍ പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് പൈലറ്റിന് സുഖമില്ലെന്നും അടിയന്തിരമായി വൈദ്യ സഹായം ആവശ്യമാണെന്നും അറിയിക്കുന്നത്.

ഇതോടെ യാത്രക്കാരും ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സഹ പൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പാരാമെഡിക്സ് വിമാനത്തില്‍ എത്തുകയും പൈലറ്റിനു വേണ്ട ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions