യു.കെ.വാര്‍ത്തകള്‍

വീണ്ടും തണുത്തുറയാന്‍ ബ്രിട്ടന്‍; ഈ ആഴ്ച താപനില മൈനസ് ഏഴിലേക്ക്

സ്‌കാന്‍ഡിനേവിയന്‍ മേഖലയില്‍ നിന്നുള്ള ഉന്നതമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ ബ്രിട്ടനില്‍ വീണ്ടും അതിശൈത്യം വരുന്നു. താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും തണുത്ത കാറ്റും ഒപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം. ഇന്നലെ സ്‌കോട്ട്‌ലാന്‍ഡിലെ ആള്‍ട്ടന്‍ഹാരയില്‍ അതിരാവിലെ മൈനസ് 7 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. മറ്റു പലയിടങ്ങളിലും താപനില്‍ 5 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ തുടര്‍ന്നുവെങ്കിലും, സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആഞ്ഞടിക്കുന്ന കിഴക്കന്‍ കാറ്റ് മൂലം കഠിനമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്.

തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഇന്ന് രാവിലെയും താപനില മൈനസ് 5 മുതല്‍ മൈനസ് 6 ഡിഗ്രി വരെ താഴും എന്നാണ് മെറ്റ് ഓഫ്രീസ് പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ ബ്രിട്ടനിലായിരിക്കും തണുത്ത കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍, സ്‌കോട്ട്‌ലാന്‍ഡില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയും, ബാക്കി ഭാഗങ്ങളില്‍ ആകാശം മേഘാവൃതവുമായിരുന്നു. ഇയാഴ്ചയും ഇതേ നില തുടര്‍ന്നേക്കാം.


എന്നാല്‍, സ്‌കാന്‍ഡിനെവിയന്‍ മേഖലയിലെ ഉന്നത മര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ കടലില്‍ നിന്നെത്തുന്ന കിഴക്കന്‍ കാറ്റ് ധാരാളം മേഘങ്ങളെയും കൊണ്ടുവരും. അതുകൊണ്ടു തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്ക് സാധ്യത ഏറെയാണ്. എന്നാല്‍, നാളെമുതല്‍ വീണ്ടും നേരിയ തോതില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങും. വ്യാഴാഴ്ച രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions