യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ നഗരത്തില്‍ ഓരോ ആറു മിനിറ്റിലും മൊബൈല്‍ മോഷണം; മലയാളികള്‍ ജാഗ്രതൈ!


ലണ്ടന്‍: പുതുപുത്തന്‍ മൊബൈലുമായി പുറത്തിറങ്ങുന്ന മലയാളികള്‍ ജാഗ്രതൈ! ലണ്ടന്‍ നഗരം മൊബൈല്‍ മോഷണത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഓരോ ആറു മിനിറ്റിലും ഒരാള്‍ നഗരത്തില്‍ മൊബൈല്‍ മോഷണത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ 90,864 മൊബൈലുകളാണ് നഗരത്തില്‍ മോഷ്ടിക്കപ്പെട്ടത്. അതായത് ദിവസേന 250 ഫോണ്‍. നഗരത്തിലെ മോഷണങ്ങളില്‍ 70 ശതമാനവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടതാണ്. ഇതിനു അറുതിവരുത്താന്‍ ടെക് കമ്പനികളുടെ സഹായം തേടുകയാണ് മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര്‍ മാര്‍ക്ക് റൌളിയും. മോഷ്ടാക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനേ പറ്റാത്തവിധത്തിലുള്ള പരിഹാരം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ കണ്ടെത്തണമെന്നാണ് ഇവരുടെ നിര്‍ദേശം.

കഴിഞ്ഞദിവസം മൊബൈല്‍ മോഷ്ടാവായ യുവാവിനെ പൊലീസ് ചെയ്‌സ് ചെയ്ത് പിടിച്ചത് ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ്. നോര്‍ത്ത് ലണ്ടനില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ ട്രാക്ക്‌ചെയ്ത് പിന്തുടര്‍ന്ന പൊലീസ് ഇയാളെ പിടികൂടിയപ്പോള്‍ 16 സ്മാര്‍ട്ട് ഫോണുകളാണ് ലഭിച്ചത്. ആയിരം പൗണ്ടും, മോഷ്ടിച്ചെടുത്ത ബൈക്കും കഞ്ചാവും ഇയാളില്‍നിന്ന് കണ്ടെത്തി.

പൊലീസ് നടപടികള്‍ ശക്തമാക്കിയതിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലധികം സ്മാര്‍ട്ട് ഫോണുകള്‍ തിരികെ കിട്ടി. സ്മാര്‍ട്ട് ഫോണ്‍ അപഹരണം തടയാന്‍ ടെക് കമ്പനികളുടെ സഹായം തേടി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് ഹോം സെക്രട്ടറി. മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ വില്‍ക്കുന്ന ശൃംഖല തകര്‍ക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions