യു.കെ.വാര്‍ത്തകള്‍

ലൈംഗിക വേട്ട: ഇരകളെ സുരക്ഷിതമാക്കാനുള്ള നയങ്ങള്‍ വോട്ടിനിട്ട് തള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

തുടര്‍ച്ചയായ ലൈംഗിക ആരോപണങ്ങള്‍ നേരിട്ടിട്ടും ഇരകളെ സുരക്ഷിതമാക്കാനുള്ള നയങ്ങള്‍ വോട്ടിനിട്ട് തള്ളി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ലൈംഗിക ആരോപണങ്ങള്‍ നേരിട്ട് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ഇരകളെ സംരക്ഷിക്കാനുള്ള നയങ്ങള്‍ വേണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനഡ് തീരുമാനിക്കുകയായിരുന്നു. സ്വതന്ത്ര സുരക്ഷ നല്‍കാനുള്ള പുതിയ നയങ്ങള്‍ ഇരകളെ അമിതമായി അനുകൂലിക്കുന്നുവെന്ന് പറഞ്ഞാണ് ഇത് സ്വീകരിക്കേണ്ടെന്ന് സിനഡ് വോട്ടിനിട്ട് തീരുമാനിച്ചത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശാജനകമാണെന്നും, കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ഒതുക്കിവെയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അതിജീവിതരുടെ പ്രതിനിധികള്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് കാലമായി പുറത്തുവരുന്ന ലൈംഗിക പീഡന കഥകള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതുവിശ്വാസം തകര്‍ക്കുകയും, കാന്റര്‍ബറി മുന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച ഓഫീസര്‍മാരെ ബിഷപ്പുമാരുടെ നിയന്ത്രണത്തില്‍ നിന്നും മാറ്റി പുതിയ സ്വതന്ത്ര ബോഡിയുടെ ഭാഗമാക്കി മാറ്റണമെന്നാണ് അതിജീവിതര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തല്‍ക്കാലം ഈ നയം വേണ്ടെന്നും, കൂടുതല്‍ മാറ്റങ്ങള്‍ നടത്തിയ ശേഷം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് മാറാമെന്നുമാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്.

അവതരിപ്പിച്ച മോഡല്‍ നിലവില്‍ വന്നെങ്കില്‍ സുരക്ഷ ഉറപ്പാക്കുന്ന അധികാരം ചര്‍ച്ചിന്റെ കൈയില്‍ നിന്നും പുറത്തുപോകുമായിരുന്നു. ഈ പരിപാടി തല്‍ക്കാലം വേണ്ടെന്നാണ് സിനഡിന്റെ തീരുമാനം. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ചര്‍ച്ചിലെ ചൂഷണങ്ങളെ കുറിച്ച് അന്വേഷിച്ച ഇന്‍ഡിപെന്‍ഡന്റ് സേഫ്ഗാര്‍ഡിംഗ് ബോര്‍ഡിലെ ഡെയിം ജസ്വീന്ദര്‍ സംഘേര പറഞ്ഞു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പക്കല്‍ ഈ നിയന്ത്രണം ഏല്‍പ്പിക്കുന്നത് ഇനി വിശ്വസിക്കാവുന്ന കാര്യമല്ല. നിലവിലെ സിസ്റ്റം ചൂഷണം തടയുന്നതില്‍ പരാജയപ്പെട്ടു. ഒപ്പം മറച്ചുവെയ്ക്കലുകളും ഉണ്ടായി. നിലവില്‍ സ്വതന്ത്ര ബോഡി വേണ്ടെന്ന് പറയുന്നത് പദ്ധതി വീണ്ടും നീട്ടിവെയ്ക്കാനുള്ള തന്ത്രമാണ്, സംഘേര ചൂണ്ടിക്കാണിച്ചു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions