യു.കെ.വാര്‍ത്തകള്‍

ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍, അഞ്ച് ദിവസ ശമ്പളം!പിന്തുണയുമായി സ്റ്റാര്‍മറുടെ എംപിമാര്‍


പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ നാലുദിവസമാക്കി അഞ്ച് ദിവസം ശമ്പളം കൊടുക്കാന്‍ ചില സ്ഥാപനങ്ങള്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ഈ വഴിക്ക് നീങ്ങിയിട്ടുമില്ല. ഈ അവസരത്തിലാണ് എല്ലാ ജോലിക്കാര്‍ക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ അനുകൂലിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ എംപിമാര്‍ രംഗത്ത് വന്നിരിക്കുന്നത്.

ജോലിക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഹൗസ് ഓഫ് കോമണ്‍സില്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബര്‍ എംപിമാരും, ഗ്രീന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലിലെ ഈ ഭേദഗതിക്ക് ബാക്ക്‌ബെഞ്ചേഴ്‌സിന്റെ പിന്തുണയുണ്ട്. ഇത് വിജയിച്ചാല്‍ പദ്ധതി പരിശോധിക്കാന്‍ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കും. ഇവരാകും അഞ്ചില്‍ നിന്നും നാലായി ജോലി ദിവസങ്ങള്‍ ചുരുക്കുന്നതും, ഇതില്‍ ശമ്പളത്തെ ബാധിക്കാതെ എങ്ങനെ നോക്കണമെന്നും നിര്‍ദ്ദേശിക്കുക.

എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ നിലവില്‍ കോമണ്‍സിന്റെ പരിഗണനയിലാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഇത് പരിശോധിക്കുന്നത്. സീറോ അവര്‍ കോണ്‍ട്രാക്ട് നിരോധിക്കുന്നത് ഉള്‍പ്പെടെ പുതിയ സംരക്ഷണങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെടുന്നത്. കൂടാതെ പുറത്താക്കിയ ശേഷം വീണ്ടും തിരിച്ചെടുക്കുന്നത് പോലുള്ള തന്ത്രങ്ങള്‍ക്കും നിയന്ത്രണം വരും.

എന്നാല്‍ ഫ്രഞ്ച് രീതിയില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ നിയന്ത്രണങ്ങള്‍ കൂടുന്നത് സ്ഥാപങ്ങളെ സമ്മര്‍ദത്തിലാക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions