യു.കെ.വാര്‍ത്തകള്‍

ഹീത്രൂവില്‍ മൂന്നാമത്തെ റണ്‍വേ; വന്‍ വികസന പദ്ധതികള്‍

ഹീത്രൂ എയര്‍പോര്‍ട്ടില്‍ മൂന്നാമത്തെ റണ്‍വേ സ്ഥാപിക്കാനുള്ള പദ്ധതികള്‍ കുറെ നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വേനല്‍ക്കാലത്ത് മൂന്നാമത്തെ റണ്‍വേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനുള്ള മള്‍ട്ടി-ബില്യണ്‍ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.

യുകെയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ മൂന്നാമത്തെ റണ്‍വേയ്ക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏര്‍പ്പെടുത്തിയ താരിഫുകള്‍ യുകെയിലെ സ്റ്റീല്‍ വ്യവസായത്തിന് വന്‍ തിരിച്ചടിയായതായുള്ള ആശങ്കകളെ മറികടക്കാനാണ് യുകെ നിര്‍മ്മിത സ്റ്റീലിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിന്റെ പുതിയ വ്യവസായ നയങ്ങള്‍ യുകെയിലെ സ്റ്റീല്‍ വ്യവസായത്തിന് കടുത്ത തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഹീത്രു എയര്‍പോര്‍ട്ടിന്റെ മൂന്നാമത്തെ റണ്‍വേ നിര്‍മ്മാണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബ്രിട്ടീഷ് സ്റ്റീലിന്റെ സ്കന്തോര്‍പ്പ് പ്ലാന്റില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് കമ്പനിയുടെ സ്റ്റീല്‍ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിലും ഒപ്പുവെക്കും. ഹീത്രു എയര്‍പോര്‍ട്ടിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ഏകദേശം 100,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞിരുന്നു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions