യു.കെ.വാര്‍ത്തകള്‍

രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍

ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന തുറന്നു പറച്ചിലിലും അവഗണനയിലും തിരിച്ചടി നല്‍കാനായി രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍ ശിക്ഷ. തന്റെ പേര് വെളിപ്പെടുത്തുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം എന്ന യുവതിയുടെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചതിനാല്‍ പ്രതിയായ യുവതി കുറ്റക്കാരി ആണെന്ന് കോടതി വിധിക്കുമ്പോഴും പേര് പുറത്തുവിടാനാകാത്ത സ്ഥിതിയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ 39 കാരിയ്ക്കാണ് ശിക്ഷ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് കൂടിയ അളവില്‍ മരുന്ന് നല്‍കി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. ഭര്‍ത്താവുമായുള്ള പിണക്കമാണ് വൈരാഗ്യ ബുദ്ധിയോടെ കടുംകൈക്ക് യുവതിയെ പ്രേരിപ്പിച്ചതെങ്കിലും സംഭവ സമയം നാട്ടില്‍ ആയിരുന്നു ഭര്‍ത്താവ്.

സംഭവ ദിവസം അമ്മയും മക്കളും ഒരേ ബെഡില്‍ കിടന്നാണ് ഓവര്‍ ഡോസില്‍ ഗുളികകള്‍ കഴിച്ചത്. കുട്ടികളോട് പാനിയത്തിനൊപ്പം ഗുളികകള്‍ കഴിക്കുവാന്‍ യുവതി ആവശ്യപ്പെടുക ആയിരുന്നു. പെയിന്‍ കില്ലറുകള്‍, ആന്റി ഡിപ്രസന്റ, ഉറക്ക ഗുളികള്‍ എന്നിവയെല്ലാം ചേര്‍ത്താണ് മൂവരും കഴിച്ചത്. എന്നാല്‍ ജീവനെടുക്കാന്‍ പാകത്തില്‍ ഗുളികകള്‍ ഇല്ലാതെ പോയതാണ് യുവതി നടത്തിയ ശ്രമം പാളാന്‍ ഇടയായത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ നാട്ടില്‍ ഉള്ള സഹോദരനോട് യുവതി നടത്തിയ വെളിപ്പെടുത്തലാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. സഹോദരന്റെ സമയോചിതമായ ഇടപെടലില്‍ പാരാമെഡിക്കലുകള്‍ എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 7-ാം തീയതി നടന്ന സംഭവം യുകെ മലയാളി സമൂഹത്തിനിടയില്‍ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. രണ്ട് കൊലപാതകശ്രമങ്ങളും ജീവന്‍ അപകടപ്പെടുത്താനോ ഗുരുതരമായ ശാരീരിക ഉപദ്രവമുണ്ടാക്കാനോ ഉദ്ദേശിച്ച് വിഷം നല്‍കിയതും ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ ആയിരുന്നു യുവതിയുടെ മേല്‍ ചുമത്തപ്പെട്ടത്. ഈസ്റ്റ് സസെക്സിലെ ഉക്ക്ഫീല്‍ഡിലെ ഹണ്ടേഴ്‌സ് വേയിലുള്ള കുടുംബത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions