യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് നയം ബ്രിട്ടന്റെ സമ്പദ് ഘടനയില്‍ 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതം ഏല്‍പ്പിക്കും!


ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത താരിഫ് നയം മറ്റ് രാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. വാറ്റ് ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് തങ്ങളും താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ബ്രിട്ടനെ ആശങ്കയിലാക്കുകയാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 24 ബില്യണ്‍ പൗണ്ടിന്റെ ആഘാതമാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 21 ശതമാനം ലെവി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ഓരോ രാജ്യങ്ങളുടെ കാര്യത്തിലും പ്രത്യേകമായ തീരുമാനമാണ് ട്രംപ് കൈക്കൊള്ളുന്നത്. ബ്രിട്ടന്റെ കാര്യത്തിലെ സമീപനവും നിര്‍ണ്ണായകമാണ്.

നിലവില്‍ യുഎസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 20 ശതമാനം വാറ്റാണ് ബ്രിട്ടന്‍ ചുമത്തുന്നത്. ഇതേ അളവില്‍ താരിഫ് അടക്കേണ്ടിവന്നാല്‍ യുകെയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0.4 ശതമാനം പോയന്റ് കുറവു വരും. രണ്ടു വര്‍ഷക്കാലത്തിനിടെയുള്ള കണക്കുകള്‍ വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്.

ബിസിനസ് മേഖലയെ സാരമായി ബാധിക്കുന്നതാണ് ട്രംപിന്റെ തീരുമാനം. ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ് ആന്‍ഡ് ബിവറേജസ് എന്നീ മേഖലകളെ ബാധിക്കും. യുകെയ്ക്ക് താരിഫ് ഇളവുകള്‍ അനിവാര്യമാണ്. അതിനാല്‍ തന്നെ ട്രംപിന്റെ തീരുമാനം നിര്‍ണ്ണായകമാകും.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions