യു.കെ.വാര്‍ത്തകള്‍

പീറ്റര്‍ബറോയില്‍ വിട പറഞ്ഞ സോജന് തിങ്കളാഴ്ച അന്ത്യാഞ്ജലി; സംസ്‌കാരം 22ന് ചങ്ങനാശേരിയില്‍

വീട്ടിലെ സ്റ്റെയര്‍ കേസില്‍ നിന്ന് കാല്‍ തെറ്റി മരണമടഞ്ഞ പീറ്റര്‍ബറോയിലെ സോജന്‍ തോമസിന് തിങ്കളാഴ്ച യുകെ മലയാളി സമൂഹം വിട ചൊല്ലും. ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് വരെ സ്പാല്‍ഡിങ് സെന്റ് നോര്‍ബര്‍ട്ട് കാത്തലിക് പള്ളിയിലാണ് സൊജന് അന്ത്യയാത്ര നല്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ബറോ പള്ളി വികാരി ഫാ ഡാനി മുഖ്യ കാര്‍മികനായി പങ്കെടുക്കുന്ന ശ്രുശ്രൂഷ ചടങ്ങില്‍ ഫാ ജിം ബര്‍ക്ക്, ഫാ ജിത്തു ജെയിംസ് മടത്തില്‍ എന്നിവരും സഹ കാര്‍മികരാകും.

പൊതുദര്‍ശനത്തിന് ശേഷം 20ന് മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോകും. തുടര്‍ന്ന് 22 നായിരിക്കും നാട്ടില്‍ മൃതദേഹം സംസ്‌കരിക്കുക. ചങ്ങനാശേരി കുറുമ്പനാടം അസംപ്ഷന്‍ പള്ളിയിലാണ് സംസ്‌കാരം നടക്കുക.

രണ്ടു വര്‍ഷം മുന്നേയാണ് നഴ്‌സിംഗ് ഹോമിലെ കെയര്‍ അസിസ്റ്റന്റ് ജോലിയ്ക്കായി സോജന്റ് ഭാര്യ സജിനി ജോലിയ്‌ക്കെത്തിയത്. പിന്നാലെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സോജനും എത്തിയത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയും ചെയ്ത് സജിനി ജോലിയ്ക്ക് പോകുമ്പോള്‍ മക്കളുടെ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് കഴിയുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം സോജനെ തേടിയെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും സ്റ്റെയര്‍ കെയ്‌സ് ഇറങ്ങി താഴേക്കു വരാനുള്ള ശ്രമം സോജനെ എത്തിച്ചത് മരണത്തിലേക്കാണ്. സ്റ്റെയര്‍ കെയ്‌സിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം കാരണം കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു.

പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ അഡ്രസ്‌:The Immaculate Conception & St Norbert Catholic Church

01775 722056

https://g.co/kgs/WHbkQcJ

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions