സിനിമ

ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; നിവൃത്തികേട് കൊണ്ട് മുന്നോട്ട് പോവുകയാണ്- ഹണി റോസ്


തനിക്ക് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങളെ തുടര്‍ന്ന് ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. കുറച്ച് ഉത്കണ്ഠ കൂടുതല്‍ ഉണ്ടെങ്കിലും തന്നില്‍ ഒരു പോരാളിയുണ്ട്. അതുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കാന്‍ സാധിച്ചതും പോരാടാന്‍ തീരുമാനിച്ചതും എന്നാണ് ഹണി റോസ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലാണ് ഹണി റോസ് പ്രതികരിച്ചത്.

എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനം എടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ട് പോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്.

മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളില്‍ മെന്റല്‍ സ്‌ട്രെസും ഭയങ്കരമായിരുന്നു. പുറത്തു കാണുമ്പോള്‍ എന്നെ ചിരിച്ച മുഖവുമായി നിങ്ങള്‍ കാണുമെങ്കിലും നിങ്ങള്‍ അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ട് എന്നത് റിയാലിറ്റിയായിരുന്നു. കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാന്‍. പക്ഷേ ഉള്ളിലൊരു പോരാളി കൂടി ഉണ്ട്.

അവസാനം ഇതിനെതിരെ പോരാടാന്‍ തീരുമാനിച്ചപ്പോള്‍ മനസില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതു പോലെയായിരുന്നു. ആ മെന്റല്‍ സ്‌ട്രെസ് ഇപ്പോഴും ഉള്ളില്‍ തന്നെയുണ്ട്. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാന്‍. നിവൃത്തികേട് കൊണ്ട് മുന്നോട്ടു പോയതാണ്. കേസിലെ നടപടികളില്‍ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നതു മാത്രമായിരുന്നു ചിന്ത.

ഒരു വ്യക്തിയുടെ പേഴ്‌സനാലിറ്റിയോ സ്വഭാവമോ ഒന്നും അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയില്ല. നിങ്ങള്‍ നാടന്‍ വസ്ത്രം ധരിച്ചാല്‍ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്നൊക്കെയുള്ള ചിന്താഗതി ഇപ്പോഴും വച്ചു പുലര്‍ത്തുന്ന ആളുകള്‍ ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions