യു.കെ.വാര്‍ത്തകള്‍

ടൊറന്റോയില്‍ വിമാനം ഇടിച്ചിറങ്ങി, തലകീഴായി മറിഞ്ഞു തീപിടിച്ചു! ജീവനോടെ രക്ഷപ്പെട്ട് 80 യാത്രക്കാര്‍; 15 പേര്‍ക്ക് പരുക്ക്


ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ വിമാന ദുരന്തം വഴിമാറി. വിമാനം ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞു തീപിടിക്കുകയായിരുന്നു. എങ്കിലും 80 യാത്രക്കാര്‍ക്കു ജീവനോടെ രക്ഷപ്പെടാനായി. 15 പേര്‍ക്ക് പരുക്ക് പറ്റി. അതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്

ഡെല്‍റ്റാ വിമാനകമ്പനിയുടെ വിമാനമാണ് ഇന്നലെ യാത്രക്കാരുമായി പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയത്. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിയുകയും, തീപിടിക്കുകയും ചെയ്‌തെങ്കിലും കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങിയില്ലെന്നതാണ് ഭാഗ്യമായത്.

15 പേര്‍ക്ക് പരുക്കേല്‍ക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 4819 വിമാനം അപകടത്തില്‍ പെട്ടത് എങ്ങനെയെന്ന് നിലവില്‍ വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൊറന്റോയില്‍ അതിശക്തമായ കാറ്റ് രൂപപ്പെട്ടിരുന്നു. ശക്തമായ കാറ്റിലാണ് വിമാനം തലകീഴായി മറിഞ്ഞതെന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്.

എന്നാല്‍ അപകടം ദുരന്തത്തിലേക്ക് നീങ്ങാതെ വന്നതോടെ രക്ഷപ്പെട്ട യാത്രക്കാര്‍ തൂങ്ങിക്കിടന്നും സെല്‍ഫികള്‍ എടുക്കുന്ന തിരക്കിലായിരുന്നു. 76 യാത്രക്കാരും, 4 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് ടൊറന്റോ വിമാനത്താവളത്തിലെ മറ്റ് ഓപ്പറേഷനുകള്‍ റദ്ദാക്കിയിരുന്നു. മഞ്ഞ് നിറഞ്ഞ റണ്‍വേയില്‍ മറിഞ്ഞ് കിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ തീ പടരാതെ കാക്കാന്‍ എമര്‍ജന്‍സി ജീവനക്കാര്‍ക്ക് ഫോം സ്‌പ്രേ ചെയ്യാന്‍ സാധിച്ചിരുന്നു. ഇതാണ് വിമാനം അഗ്നി ഗോളമായി മാറാതെ ദുരന്തത്തിലേക്ക് വഴിമാറാതെ തടഞ്ഞത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions