യു.കെ.വാര്‍ത്തകള്‍

കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നു; വൈറ്റ്ഹാള്‍ ബജറ്റുകള്‍ 11% വെട്ടിച്ചുരുക്കാന്‍ ചാന്‍സലര്‍


ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ കടുംവെട്ടിന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ചാന്‍സലര്‍ വൈറ്റ്ഹാള്‍ വകുപ്പുകളുടെ ബജറ്റ് വെട്ടിച്ചുരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചില വകുപ്പുകളുടെ ബജറ്റില്‍ 11 ശതമാനം വരെ കുറവ് വരുത്താന്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. തന്റെ സാമ്പത്തിക നയങ്ങള്‍ സ്വയം ലംഘിക്കുന്നത് ഒഴിവാക്കാനാണ് റേച്ചല്‍ റീവ്‌സ് കത്തിയെടുക്കുന്നത്. എന്നാല്‍ ഇരട്ട അക്ക വെട്ടിച്ചുരുക്കല്‍ വരുന്നത് ബല ക്യാബിനറ്റ് മന്ത്രിമാര്‍ക്കും ആഘാതമായി മാറുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ മൂലം റേച്ചല്‍ റീവ്‌സ് ഒക്ടോബര്‍ ബജറ്റില്‍ സൃഷ്ടിച്ചെടുത്ത വരുമാനത്തില്‍ നിന്നും 9.9 ബില്ല്യണ്‍ പൗണ്ടാണ് ഇല്ലാതായത്. കഴിഞ്ഞ ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകാത്തതിനാല്‍ ഇനിയൊരു നികുതി വര്‍ദ്ധനയ്ക്ക് പിന്നാലെ പോകുന്നത് ജനങ്ങളുടെ ഭാഗത്ത് നിന്നും തിരിച്ചടിക്ക് കാരണമാകുമെന്നതിനാല്‍ ഈ വഴി നീങ്ങാനുള്ള സാധ്യത കുറവാണ്.

എന്നാല്‍ ബജറ്റ് കുറയ്ക്കുന്നതോടെ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് പോകുന്നുവെന്ന ആരോപണം ശക്തമാകും. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ച് ചാന്‍സലര്‍ കനത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ബെനഫിറ്റ് ബില്ലുകള്‍ വെട്ടിച്ചുരുക്കുന്നതാണ് പണം ലാഭിക്കാനുള്ള പ്രധാന വഴിയായി വിനിയോഗിക്കുക.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions