അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവ നേതൃത്വം; ജോബിന്‍ ജോര്‍ജ് പ്രസിഡന്റ് , ഭുവനേഷ് ജനറല്‍ സെക്രട്ടറി

ചെംസ്‌ഫോര്‍ഡ്: യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുന്‍ റീജണല്‍ പ്രസിഡണ്ട് ജെയ്സണ്‍ ചാക്കോച്ചന്‍ യുക്മ ദേശീയ സമിതിയിലേക്കുള്ള പ്രതിനിധിയാവും. മുന്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജ് (ബെഡ്‌ഫോര്‍ഡ്) പുതിയ ഭരണ സമിതിയില്‍ പ്രസിഡണ്ടായും, ഭുവനേഷ് പീതാംബരന്‍ (എഡ്മണ്‍ടണ്‍) ജനറല്‍ സെക്രട്ടറിയായും, ഷിന്റോ സ്‌കറിയ (ഹാര്‍ലോ) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 15നു ചെംസ്‌ഫോര്‍ഡ് ലണ്ടന്‍ സെന്ററില്‍ കൂടിയ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ മെമ്പര്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് നവ സാരഥികളെ തെരഞ്ഞെടുത്തത്.

ചെംസ്‌ഫോര്‍ഡില്‍ വിളിച്ചുകൂട്ടിയ പൊതുയോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സണ്ണിമോന്‍ മത്തായി സ്വാഗതം ആശംസിച്ചു സംസാരിച്ചു. സെക്രട്ടറി ജോബിന്‍ ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സാജന്‍ പടിക്കമാലില്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. പൊതുയോഗം റിപ്പോര്‍ട്ടും, കണക്കും അംഗീകരിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കി. യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യന്‍, നാഷണല്‍ ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം എന്നിവര്‍ നിരീക്ഷകരായി യോഗത്തില്‍ സംബന്ധിച്ചു.

പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജെയ്‌സണ്‍ ജോര്‍ജ് (നോര്‍വിച്ച്) ആര്‍ച്ച അജിത് (എഡ്മണ്‍ടണ്‍) എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും, ജോര്‍ജ് കുര്യന്‍ (ലൂട്ടന്‍) ദിവ്യ സോണി (ഗ്രെയ്റ്റ് യാര്‍മൗത്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും ആയിരിക്കും. സജീഷ് വടക്കേക്കര (ചെംസ്‌ഫോര്‍ഡ്) ജോയിന്റ് ട്രഷററായും, പിആര്‍ ഓ ആയി സാജന്‍ പടിക്കമാലിലും (എല്‍മ) തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്‌സ് കോഡിനേറ്ററായി സുമേഷ് അരവിന്ദാക്ഷന്‍ (കോള്‍ചെസ്റ്റര്‍), സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ജോര്‍ജ് പറ്റിയാല്‍ (എന്‍ഫീല്‍ഡ് ) എന്നിവരും ചുമതല വഹിക്കും. മീഡിയ കോര്‍ഡിനേറ്ററായി അപ്പച്ചന്‍ കണ്ണഞ്ചിറയെ (സര്‍ഗം സ്റ്റീവനേജ് ) ചുമതലപ്പെടുത്തി. വിവിധ വിഭാഗങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായി ചാരിറ്റി - ഷാജി വര്‍ഗ്ഗീസ് (സൗത്തെന്‍ഡ് ), വള്ളം കളി - സിബി ജോസഫ് (ബാസില്‍ഡണ്‍), നേഴ്‌സസ് ഫോറം - സുധിന്‍ ഭാസ്‌കര്‍ (എല്‍മ 1) വനിതാ ഫോറം - എലിസബത്ത് മത്തായി (വാറ്റ്‌ഫോഡ്), സോഷ്യല്‍ മീഡിയ - അനി ഫിലിപ്പ് (ക്ലാക്ടന്‍ ഓണ്‍ സീ) എന്നിവരെയും നിയമിച്ചു.

വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കാലാവധി പൂര്‍ത്തിയാക്കി പോകുന്ന ഭരണ സമിതി അധികാര കൈമാറ്റം നടത്തുകയും, പുതിയ ഭരണ നേതൃത്വത്തെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു. നന്ദി പ്രകടനത്തോടെ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പൊതുയോഗം സമാപിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions