സിനിമ

മുമ്പ് ഗ്ലാമര്‍ ചെയ്യില്ലെന്ന് പറഞ്ഞതില്‍ പശ്ചാത്താപമില്ലെന്ന് സാരി ഗേള്‍ ആരാധ്യ

ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യ ദേവി. രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ആരാധ്യ. ഒരുപാട് ഗ്ലാമര്‍ രംഗങ്ങള്‍ ഈ സിനിമയിലുണ്ടെന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലറില്‍ നിന്നും ടീസറില്‍ വ്യക്തമാണ്. ഇതിനിടെയാണ് ആരാധ്യയുടെ പഴയ പ്രസ്താവന ചര്‍ച്ചയാത്.

അന്ന് തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ട് എന്നാണ് ആരാധ്യ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. 'അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു.'

'അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോള്‍സ് ചെയ്യില്ലെന്ന് പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയില്‍ നമ്മുടെ ക്രാഫ്റ്റുകള്‍ക്ക് ഊര്‍ജം പകരുകയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസ് അല്ലാത്ത കഥാപാത്രം.'

'എന്നാല്‍ വില്ലന്റെ സാങ്കല്‍പിക ലോകത്തില്‍ അയാളുടെ ഫാന്റസിയില്‍ കരുതുന്നത് ഈ കുട്ടിയൊരു സെക്‌സി ഗേള്‍ ആണെന്നാണ്. അത് കാണിക്കുന്നതിനായി മാത്രം ചില ഗ്ലാമറസ് രംഗങ്ങള്‍ സിനിമയില്‍ കാണിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞ വാക്കുകളില്‍ ഖേദിക്കുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഗ്ലാമറിന് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതില്‍ യാതൊരു പ്രസക്‌തിയുമില്ല. ഇതൊരു വികാരമാണ്.'

'ഓരോ വ്യക്തികളെയും അത് ബാധിക്കും. ചിലര്‍ക്കതൊരു വസ്ത്രങ്ങളിലായിരിക്കാം, ചിലര്‍ക്ക് അത് ഇമോഷന്‍സിലാകാം. അന്ന് ഞാന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകള്‍ വരുന്നുണ്ട്. അന്നത്തെ 22കാരിയായ എന്നെ ഭാവിയില്‍ ഞാന്‍ കുറ്റം പറയാനും പോകുന്നില്ല. ഭാവിയില്‍ എന്തു തരത്തിലുള്ള വേഷം ചെയ്യാനും തയാറാണ്' എന്നാണ് ആരാധ്യ പറയുന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions