യു.കെ.വാര്‍ത്തകള്‍

ശമ്പളത്തിലെ അതൃപ്‍തിയും ജോലി സമ്മര്‍ദ്ദവും; യുവതലമുറ എന്‍എച്ച്എസ് വിടുന്നു!

ആശുപത്രി ജോലിയിലെ വെല്ലുവിളിയും സമ്മര്‍ദ്ദവും ശമ്പളത്തിലെ അതൃപ്‍തിയും ചേര്‍ന്ന് എന്‍എച്ച്എസിനെ യുവതലമുറ ജീവനക്കാര്‍ കൈവിടുന്നു! ജോലിയില്‍ സന്തോഷമില്ലാത്ത ജനറേഷന്‍ Z-ല്‍ പെട്ട യുവ ജീവനക്കാര്‍ എന്‍എച്ച്എസ് വിട്ടൊഴിഞ്ഞ് പോകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 2023 വരെയുള്ള പത്ത് വര്‍ഷങ്ങള്‍ക്കിടെ 21 മുതല്‍ 30 വയസ് വരെ പ്രായമുള്ള ക്ലിനിക്കല്‍ ജീവനക്കാരിലെ സമ്മര്‍ദ നിലവാരം 14 ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍.

കൂടാതെ മുന്‍ വര്‍ഷം ജോലി മൂലമുള്ള സമ്മര്‍ദങ്ങള്‍ തങ്ങള്‍ക്ക് അസുഖം സമ്മാനിച്ചെന്ന് 52 ശതമാനം പേര്‍ 2023-ല്‍ രേഖപ്പെടുത്തി. 2013-ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. ശമ്പളവിഷയത്തില്‍ സംതൃപ്തിയില്ലെന്ന് ഇംഗ്ലണ്ടിലെ 21 മുതല്‍ 30 വരെ പ്രായമുള്ള എന്‍എച്ച്എസ് ജീവനക്കാരില്‍ 22 ശതമാനം പേര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇത് 10 ശതമാനം മാത്രമായിരുന്നു.

അതേസമയം പ്രായം കൂടുതലുള്ള ജീവനക്കാരില്‍ 12 ശതമാനം പേര്‍ മാത്രമാണ് 2023-ല്‍ ഈ വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. 2013-ല്‍ ഇത് പത്ത് ശതമാനമായിരുന്നു. എന്‍എച്ച്എസിന്റെ ഭാവി യുവ ജീവനക്കാരുടെ കൈകളിലാണെന്ന് പറയുമ്പോഴാണ് ഇവര്‍ക്കിടയില്‍ തൊഴില്‍ സംതൃപ്തി കുറഞ്ഞ് വരുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാകുകയും, സന്തോഷം നഷ്ടപ്പെടുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട നഫീല്‍ഡ് ട്രസ്റ്റ് ചൂണ്ടിക്കാണിച്ചു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions