യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഏറ്റവും മികച്ച സൂപ്പര്‍മാര്‍ക്കറ്റായി മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍; ടെസ്‌കോ രണ്ടാമത്


ലണ്ടന്‍: 2025ല്‍ ബ്രിട്ടനിലെ ഏറ്റവും മികച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ഉപഭോക്തൃ താത്പര്യ സംരക്ഷണാര്‍ത്ഥം നിലകൊള്ളുന്ന വിച്ച്?. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ അഭിപ്രായം ശേഖരിച്ച്, ഒന്നിലധികം മാനദണ്ഡങ്ങളിലൂടെ ഉപഭോക്തൃ സംതൃപ്തി കണക്കാക്കിയാണ് വിച്ച്? പഠനം നടത്തിയത്. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ഇതിനായി ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചിരുന്നു. 79 ശതമാനം ഉപഭോക്തൃ സ്‌കോര്‍ നേടി മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ ഒന്നാം സ്ഥാനത്ത് എത്തി.

ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയാണ് ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൊത്തത്തില്‍ 74 ശതമാനം സ്‌കോര്‍ നേടിയ ഈ ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല, ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തില്‍ മാത്രമാണ് എം ആന്‍ഡ് എസിന് പുറകിലായത്.

മൂന്നാം സ്ഥാനത്ത് 72 ശതമാനം സ്‌കോര്‍ നേടി ആള്‍ഡിക്കൊപ്പം ഐസ്ലാന്‍ഡ്, വെയ്റ്റ്റോസ് എന്നിവരും എത്തി. അടുത്തിടെ വിച്ച് തന്നെ പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ 2024ലെ ഏറ്റവും വിലക്കുറവുള്ള സൂപ്പര്‍മാര്‍ക്കറ്റ് ആയി ആള്‍ഡിയെ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും അവസാന സ്ഥാനത്ത് എത്തിയിരിക്കുന്നത് അസ്ഡയും മോറിസണ്‍സുമാണ്. ആവശ്യം വരുമ്പോള്‍ ജീവനക്കാരില്‍ നിന്നും സഹായം ലഭിക്കുന്ന കാര്യത്തില്‍ വളരെ പുറകിലാണവര്‍. പലപ്പോഴും ഷെല്‍ഫുകള്‍ കാലിയായിരിക്കുമെന്നും, ചെക്കൗട്ട് ക്യൂ ദൈര്‍ഘ്യമേറിയതായിരിക്കുമെന്നൊക്കെ അസ്ഡ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. തങ്ങളുടെ പ്രദേശത്തെ സ്റ്റോറുകള്‍ വളരെ പരിതാപകരമായ നിലയിലാണ് പരിപാലിക്കുന്നത് എന്നായിരുന്നു പല മോറിസണ്‍സ് ഉപഭോക്താക്കളുടെയും പരാതി.

ഒന്നാം സ്ഥാനം ലഭിച്ചതോടെ വിച്ച്? ശുപാര്‍ശ ചെയ്യുന്ന ഒരേയൊരു സൂപ്പര്‍മാര്‍ക്കറ്റ് ആയി മാറി എം ആന്‍ഡ് എസ്. ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പല സാധനങ്ങളുടെയും വില കൂട്ടാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പ കാലത്താണ് അവര്‍ ഇങ്ങനെ ചെയ്തതെന്നതും ശ്രദ്ധേയമാണ്. ഉപഭോക്തൃ സേവനം, പണത്തിന്റെ മൂല്യം, സ്വന്തം ബ്രാന്‍ഡുകളുടെ ഗുണമേന്മ എന്നിവയിലൊക്ക് നല്ല സ്‌കോര്‍ കിട്ടിയാല്‍ മാത്രമെ വിച്ച് ശുപാര്‍ശ ചെയ്യുന്ന സേവന ദാതാവായി മാറാന്‍ കഴിയുകയുള്ളൂ. ഉപഭോക്താക്കളുടെ അഭിപ്രായത്തിനു പുറമെ, ന്യുട്രീഷന്‍ ലെബലിംഗ്, ഭക്ഷ്യ സുരക്ഷ ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ എന്നിവ തുടങ്ങി മറ്റു പലതും പരിശോധിച്ചാണ് വിച്ച് ഒരു സേവന ദാതാവിനെ ശുപാര്‍ശ ചെയ്യുക.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions