യു.കെ.വാര്‍ത്തകള്‍

ആഞ്ഞടിച്ചു വിന്റര്‍ ഡി&വൈ ഇന്‍ഫെക്ഷനുകള്‍; എന്‍എച്ച്എസ് നേരിടുന്നത് റെക്കോര്‍ഡ് കേസുകള്‍

നോറോവൈറസ് ഇന്‍ഫെക്ഷനുകള്‍ സൃഷ്ടിച്ച കൊടുങ്കാറ്റ് റെക്കോര്‍ഡ് ഉയരം കീഴടക്കിയതായി ഇംഗ്ലണ്ടിലെ ആശുപത്രികള്‍. ഗുരുതരമായ ശര്‍ദ്ദില്‍ സൃഷ്ടിക്കുന്ന വൈറസ് ശരീരതാപം ഉയര്‍ത്തുകയും, വയറ്റിളക്കത്തിന് കാരണമാകുകയും, കൈകാലുകളില്‍ വേദന സമ്മാനിക്കുികയുമാണ് ചെയ്യുക. ചില കേസുകളില്‍ ഇത് ജീവന്‍ അപകടത്തിലാക്കുന്ന നിലയിലേക്കാണ് മാറുന്നത്. വര്‍ഷത്തില്‍ 80 പേര്‍ക്കെങ്കിലും ഇതുമൂലം ജീവഹാനി സംഭവിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ശരാശരി 1160 രോഗികള്‍ ഒരു ദിവസം നോറോവൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കണക്കാക്കുന്നു. ഒരാഴ്ച മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് 22 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി കേസുകളാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂരിപക്ഷം ആളുകള്‍ക്കും രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ മോചനം ലഭിക്കുമെങ്കിലും ശര്‍ദ്ദിലും, വയറ്റിളക്കവും മൂലം നിര്‍ജലീകരണം സംഭവിക്കുന്ന ആളുകളിലാണ് ഇത് ഗുരുതരമായി മാറുന്നത്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഇത് അപകടകരമായ നിലയില്‍ എത്താറുണ്ട്.

നോറോവൈറസ് കേസുകളുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് പറഞ്ഞു. ഓരോ ദിവസവും ഈ വൈറസ് ബാധിച്ചെത്തുന്ന ആയിരത്തിലേറെ രോഗികളെ ചികിത്സിക്കേണ്ടി വരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് ഒരു ഇടവേള ലഭിക്കാത്ത വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

നോറോവൈറസ് പടരുന്നത് തടയുക മാത്രമാണ് ഇതിനുള്ള പോംവഴി. കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് കൃത്യമായി കഴുകാനും, ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇത് പൂര്‍ണ്ണമായി മാറുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നത് കുറയ്ക്കാനും മെഡിക്കല്‍ ഡയറക്ടര്‍ ഉപദേശിക്കുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions