യു.കെ.വാര്‍ത്തകള്‍

വാരാന്ത്യത്തില്‍ ശക്തമായ കാറ്റും തണുപ്പും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്

വരുന്ന വാരാന്ത്യത്തില്‍ യുകെയില്‍ ശക്തമായ കാറ്റും തണുപ്പും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ വരെ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച രാവിലെയോടെ ശക്തി പ്രാപിക്കുന്ന തെക്കന്‍ കാറ്റും, തെക്ക് പടിഞ്ഞാറന്‍ കാറ്റും മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗത കൈവരിക്കുമെന്നും, ചിലപ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയും കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ്, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്,. പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയറിലെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഡെര്‍ബിഷയര്‍, സ്റ്റഫോര്‍ഡ്ഷയര്‍, വാര്‍വിക്ഷയര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പടെ 98 പ്രദേശങ്ങളില്‍ ഇത് ബാധകമാവും. തുറസായ പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

പലയിടങ്ങളിലും ഗതാഗത തടസവും വൈദ്യുതി വിതരണത്തിലെ തടസവും ഉണ്ടാകാം. ഐറിഷ് കടല്‍ത്തീരം, സ്‌കോട്ടിഷ് ദ്വീപുകള്‍ എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതലായി അനുഭവപ്പെടുക. ശക്തമായ കാറ്റിനു പുറകെ മഴയും എത്തും. ഇതോടെ റോഡുകളില്‍ ഗതാഗത കുരുക്ക് ഉണ്ടാകാനും ഇടയുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions