സിനിമ

ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍- നാദിര്‍ഷ

മഞ്ജു തന്നെ അപമാനിച്ചു എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

'മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ' എന്നാണ് ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍. 'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം' എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.

അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് നാദിര്‍ഷ പറഞ്ഞതായാണ് ഓഡിയോ സഹിതം വാര്‍ത്ത വന്നത്. നടനും മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവുമായ ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് നാദിര്‍ഷ.

നാദിര്‍ഷയുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സകുടുംബം ദിലീപ് എത്താറുണ്ട്. നാദിര്‍ഷയുടെ മക്കളുടെ വിവാഹച്ചടങ്ങുകളില്‍ ദിലീപും കുടുംബവും തിളങ്ങാറുണ്ട്. നാദിര്‍ഷയുടെ മകളുടെ അടുത്ത കൂട്ടുകാരിയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി. വിവാഹച്ചടങ്ങുകളില്‍ മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോകളും വൈറലായിരുന്നു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions