സിനിമ

ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കി സാന്ദ്ര തോമസ്

സംവിധായകന്‍ ശാന്തിവിള ദിനേശ് ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ പരാതി. പ്രൊഡ്യൂസേഴ്സസ് അസോസിയേഷന്‍ ഭരവാഹികളും സംവിധായകരുമായ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെയാണ് സാന്ദ്ര തോമസ് പരാതി നല്‍കിയിരിക്കുന്നത്.

സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര നല്‍കിയ പരാതി. നേരത്തെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനെതിരെയും സാന്ദ്ര പരാതി നല്‍കിയിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിന് പിന്നാലെ അപമാനിച്ചുവെന്നായിരുന്നു പരാതി.

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions