യു.കെ.വാര്‍ത്തകള്‍

സൗത്താംപ്ടണില്‍ പാര്‍ക്കില്‍ വച്ച് 14കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

സൗത്താംപ്ടണ്‍ പാര്‍ക്കില്‍ വെച്ച് 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 43 കാരന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നഗരത്തിലെ ഹൗണ്ട്വെല്‍ പാര്‍ക്കില്‍ വെച്ച് നിക്കോളാസ് ഫോര്‍മാന്‍ എന്ന വ്യക്തി ഈ ക്രൂരകൃത്യം ചെയ്തത്. സ്വന്തമായി സംരംഭം നടത്തുന്ന മരാശാരിയായ ഇയാള്‍ തന്റെ പുതിയ പ്രതിശ്രുത വധുവുമൊത്ത് ഡോര്‍സെറ്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലാണ് താമസം.

മൂന്ന് ബലാത്സംഗ കേസുകളും ഒരു പീഡന കേസും ചാര്‍ത്തപ്പെട്ട ഇയാളെ കഴിഞ്ഞ ദിവസം സൗത്താംപ്ടണ്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. പവര്‍ ബോട്ടിംഗിലും ഫിഷിംഗിലും ഏറെ താത്പര്യമുള്ള ഫോര്‍മാന്‍ നിരവധി ഫിറ്റ്‌നസ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് ഇയാളുടെ സമൂഹമാധ്യമ പ്രൊഫൈല്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 17ന് അടുത്ത ഹിയറിംഗ് നടക്കുന്നതു വരെ ഇയാള്‍ പോസീസ് കസ്റ്റഡിയില്‍ തുടരും.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions