ചരമം

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 3 പേര്‍ മരിച്ച സംഭവം യുകെ മലയാളി സമൂഹത്തിനും തീരാവേദനയായി

ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി. അപകടത്തില്‍ മരിച്ച ഇടയോടിയില്‍ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകള്‍ ആനി യുകെയിലെ ഗ്ലോസ്റ്ററില്‍ ആണ് താമസിക്കുന്നത്. കൂടാതെ ബോസിന്റെ സഹോദരന്‍ ജോമിയും ഭാര്യയും വര്‍ഷങ്ങളായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്.

അപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.

വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയില്‍ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകള്‍ ആനിയും സഹോദരന്‍ ജോമിയും നാട്ടിലേക്ക് തിരിച്ചിരുന്നു.

സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10 ന് പന്നിയാര്‍കുട്ടി സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടക്കും. ബോസും കുടുംബവും ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായ ഒരു ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും ഒലിച്ചു പോയിരുന്നു.

പന്നിയാര്‍കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions