യു.കെ.വാര്‍ത്തകള്‍

കാലാവസ്ഥ വീണ്ടും വില്ലനാകുന്നു; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

യുകെയില്‍ വീണ്ടും കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. ഏതാനും ദിവസമായി മെച്ചപ്പെട്ട കാലാവസ്ഥ അനുഭവപ്പെട്ടതിന് ശേഷം മഴ എത്തുകയാണ്. ശക്തമായ മഴ മൂലം വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നതിന് പുറമെ 75 മൈല്‍ വേഗത്തിലുള്ള കാറ്റും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും, പവര്‍കട്ടും പ്രതീക്ഷിക്കാമെന്നതിന് പുറമെ റോഡ്, റെയില്‍ ഗതാഗതത്തില്‍ യാത്രാ തടസ്സങ്ങളും നേരിടാമെന്നാണ് കരുതുന്നത്.

സൗത്ത് വെയില്‍സില്‍ മഴയ്ക്കും, കാറ്റിനുമുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ മറ്റ് ഭാഗങ്ങളിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവിലില്ല. അതിനാല്‍ ലണ്ടന്‍ ഉള്‍പ്പെടെ മേഖലകള്‍ മോശം കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് കരുതുന്നത്.

വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യാത്രാ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ബസ്, ട്രെയിന്‍ സര്‍വ്വീസുകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ മേഖലയിലെ റോഡുകളിലും, വീടുകളിലും വെള്ളം കയറാനുള്ള സാധ്യതയും, പവര്‍കട്ടിനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

കാര്‍ഡിഫ്, സ്വാന്‍സി, ന്യൂപോര്‍ട്ട് എന്നിവിടങ്ങളില്‍ 50-77 എംഎം വരെ മഴയാണ് ഉയര്‍ന്ന പ്രദേശങ്ങളെ തേടിയെത്തുക. മലനിരകളില്‍ 100 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍, വെസ്‌റ്റേണ്‍ മേഖലകളില്‍ 60 മൈല്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റും നേരിടേണ്ടി വരും.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions