നാട്ടുവാര്‍ത്തകള്‍

സ്വതന്ത്ര വ്യാപാര കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യയിലേക്ക് പറന്ന് ബിസിനസ്, ട്രേഡ് സെക്രട്ടറി

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ശതകോടികളുടെ സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ കഴിഞ്ഞാല്‍ ഇത് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ.

ചര്‍ച്ചകളുടെ ഭാഗമായി ബിസിനസ്, ട്രേഡ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് ഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ വ്യവസായ, വ്യാപാര വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

ഇന്ത്യയുമായി 15-ാം വട്ട ചര്‍ച്ചകളാണ് ഇനി നടക്കുക. 1.4 ബില്ല്യണ്‍ ജനങ്ങളുള്ള ഇന്ത്യന്‍ വിപണിയാണ് ബ്രിട്ടന്റെ സ്വപ്നം. മേയില്‍ റിഷി സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. ബ്രിക്‌സിറ്റിന് ശേഷം ഇന്ത്യയുമായി വ്യാപാര കരാര്‍ നേടാന്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുകള്‍ പരിശ്രമിച്ചിരുന്നു.

കരാര്‍ ഉറപ്പിക്കുന്നത് പ്രഥമ പരിഗണന നല്‍കുന്ന വിഷയമാണെന്ന് റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ഇതിന് ആവശ്യമായ കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ട്രേഡ് സെക്രട്ടറിമാര്‍ വരികയും, പോകുകയും ചെയ്‌തെങ്കിലും ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് ആവശ്യമായ കാര്യം നടന്നില്ല. ഇന്ത്യയുടെ വന്‍വിപണിയില്‍ ബിസിനസ്സ് വളര്‍ച്ച കൈവരിക്കാന്‍ ആവശ്യമായ കരാറാണ് അവര്‍ക്ക് വേണ്ടത്. ഈ ഗവണ്‍മെന്റ് അതാണ് നേടാന്‍ പോകുന്നത്, റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions