നാട്ടുവാര്‍ത്തകള്‍

കൂടുതല്‍ ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ബിസിനസ് വിസകള്‍ കിട്ടണം; സ്വതന്ത്ര വ്യാപാര കരാറിനു ഉപാധിവച്ചു ഇന്ത്യ

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാനായി 15-ാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുകെ. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വമ്പന്‍ വിപണിയിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുന്ന ബ്രിട്ടന് മുന്നില്‍ തങ്ങളുടെ ആവശ്യം ഗോയല്‍ അവതരിപ്പിച്ചിട്ടുണ്ട്.

യുകെയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ ബിസിനസ് വിസകള്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ സേവന മേഖലയിലേക്ക് ബ്രിട്ടീഷ് കമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് തിരിച്ചും ഉപകാരം കിട്ടണമെന്ന് കേന്ദ്ര വ്യാപാര, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഗോയലും, ബിസിനസ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സും സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കരാര്‍ പൂര്‍ത്തിയാക്കാന്‍ സമയബന്ധിതമായ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇത് വേഗത്തില്‍, തിടുക്കം കൂട്ടാതെ നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി.

ഇന്ത്യന്‍ ജോലിക്കാര്‍ക്കുള്ള ബിസിനസ് മൊബിലിറ്റി വിസകള്‍ കരാറിന്റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ റൗണ്ട് ചര്‍ച്ചകളില്‍ വിഘാതം സൃഷ്ടിച്ചത് ഇക്കാര്യം തന്നെയാണ്. ഇരുരാജ്യങ്ങളും പരസ്പരം സേവന മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ ബിസിനസ് വിസകള്‍ ആവശ്യമായി വരും, ഇത് നിക്ഷേപവും, സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്, അതില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല, റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.

കരാര്‍ നേടാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ബിസിനസ്സ് സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ഒരു ഭാഗത്ത് പറയുമ്പോള്‍ ഇതില്‍ വിട്ടുവീഴ്ച നടത്തേണ്ടത് എങ്ങനെയെന്ന് മാത്രമാണ് ലേബറിന് ഉറപ്പിക്കേണ്ടത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions