യു.കെ.വാര്‍ത്തകള്‍

യുകെ മലയാളികളെ തേടി രണ്ട് മരണവാര്‍ത്തകള്‍; വിടപറഞ്ഞത് റെവിന്‍ എബ്രഹാമും പുഷ്പ സിബിയും

ലണ്ടന്‍: യുകെ മലയാളികളെ തേടി രണ്ട് മരണവാര്‍ത്തകള്‍. യുകെ കെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന റെവിന്‍ എബ്രഹാം ഫിലിപ്പ് (35), നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന പുഷ്പ സിബി എന്നിവരാണ് വിടപറഞ്ഞത്.

ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണു റെവിന്‍ എബ്രഹാം ഫിലിപ്പ് . മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് റെവിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം രാവിലെ ആണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി.

സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി ഇടവകാംഗമാണ് റെവിന്‍.


നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന മലയാളി സിബി ജോര്‍ജിന്റെ ഭാര്യയാണ്പുഷ്പ സിബി. കാന്‍സര്‍ ബാധിച്ച് കുറച്ചു കാലമായി ചികിത്സയിലായിരുന്നു പുഷ്പ. സംസ്‌കാരം പിന്നീട്. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions