യു.കെ.വാര്‍ത്തകള്‍

അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് 19 കാരന്‍

യുകെയില്‍ അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതിയായ 19 കാരന്‍. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായും പ്രതിയായ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടന് സമീപം ലൂട്ടനില്‍ ആയിരുന്നു സംഭവം.

ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) എന്നിവരെയാണ് പ്രതി വീട്ടില്‍ വെടിവച്ചു കൊന്നത്. 30 ലധികം വെടിയുണ്ടകള്‍ നിറച്ച ഒരു ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ലൂട്ടന്‍ ക്രൗണ്‍ കോടതിയില്‍ മൂന്ന് കൊലപാതക കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. പ്രതി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് അറസ്റ്റിലായതിനാല്‍ ആണ് സ്കൂള്‍ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയതെന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലൂട്ടന്‍ സെന്റ് ജോസഫസ് കാത്തലിക് പ്രൈമറി സ്കൂളിലാണ് പ്രതി കൂട്ട വെടിവയ്പ്പ് നടത്താന്‍ പദ്ധതി ഇട്ടിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി മാര്‍ച്ച് 5 ന് ശിക്ഷ വിധിക്കും. കൊലപാതകങ്ങള്‍ നടത്തിയതിനും അനുവാദം ഇല്ലാതെ ഷോട്ട്ഗണ്‍ കൈവശം വെച്ചതിനുമാണ് ശിക്ഷ ലഭിക്കുക.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions