യു.കെ.വാര്‍ത്തകള്‍

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്താന്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ഇനിമുതല്‍ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ അധികാരങ്ങള്‍ പോലീസിന് നല്‍കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മോഷ്ടിച്ച ഫോണുകള്‍ക്കോ ​​മറ്റ് ഇലക്ട്രോണിക് ജിയോടാഗ് ചെയ്ത വസ്തുക്കള്‍ക്കോ വേണ്ടി തിരയുന്നതിന് വാറണ്ടില്ലാതെ തന്നെ നിയമപാലകര്‍ക്ക് സാധിക്കും . പരാതി കിട്ടിയാല്‍ ഉടനെ നടപടി സ്വീകരിക്കാന്‍ ഇതുമൂലം പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാധനങ്ങള്‍ മോഷ്ടിക്കുന്ന കുറ്റവാളികള്‍ക്ക് തങ്ങളുടെ മോഷണ മുതല്‍ ഒളിപ്പിക്കാന്‍ കുറച്ച് സമയം ലഭിക്കുന്നതുമൂലം കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തെളിയിക്കുന്നതിനും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനും ഇതുമൂലം പോലീസിന് സാധിക്കും എന്നാണ് നേട്ടമായി വിലയിരുത്തപ്പെടുന്നത്.

പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഈ ബില്ല് പ്രധാനമായും ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് ബാധകമാകുന്നത്. മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങളില്‍ ഒട്ടേറെ മാറ്റങ്ങളും ഇന്ന് അവതരിപ്പിക്കുന്ന നിയമങ്ങളില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവതരിപ്പിക്കാനിരുന്ന ക്രിമിനല്‍ ജസ്റ്റിസ് ബില്ലിനെ ഉപജീവിച്ചാണ് പുതിയ നിയമ ഭേദഗതികള്‍ അവതരിപ്പിക്കുന്നത്.

മോഷ്ടിക്കപ്പെട്ട ഒരു വസ്തുവിന്റെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ് കോടതിയില്‍ നിന്ന് വാറണ്ട് കിട്ടുക എന്നത് അപ്രായോഗികമായ സാഹചര്യത്തില്‍ പോലീസിന് എവിടെയും പരിശോധിക്കുവാന്‍ അനുവാദം നല്‍കുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. കുറ്റകൃത്യം നടന്നതിനു ശേഷമുള്ള നിര്‍ണ്ണായക സമയം പോലീസിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഈ മാറ്റം വഴി സാധിക്കുമെന്ന് ഹോം ഓഫീസ് അഭിപ്രായപ്പെട്ടു. ഇതുകൂടാതെ കുട്ടികളെ വിവിധ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന നിയമനിര്‍മ്മാണവും പരിഗണനയിലുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions