യു.കെ.വാര്‍ത്തകള്‍

ഇലക്ട്രിക് കാറുകളിലേക്ക് കൂടുമാറുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ ഖജനാവിന് നഷ്ടം 8 ബില്ല്യണ്‍ പൗണ്ട്

യുകെ ജനത ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറുന്നത് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഖജനാവില്‍ 8 ബില്ല്യണ്‍ പൗണ്ടിന്റെ ഇടിവ് സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ നഷ്ടമാകുന്ന തുക തിരിച്ചുപിടിക്കാന്‍ മറ്റ് വഴികള്‍ തേടാനാണ് ഗവണ്‍മെന്റിന് കാലാവസ്ഥാ ഉപദേശകരുടെ നിര്‍ദ്ദേശം ലഭിക്കുന്നത്.

ഫ്യൂവല്‍ ഡ്യൂട്ടി നിലവിലെ അതേ സ്ഥിതിയില്‍ തുടര്‍ന്നാല്‍ 2030 ആകുമ്പോള്‍ വരുമാനത്തില്‍ കാല്‍ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. 15 വര്‍ഷക്കാലമായി ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. മുന്‍ ടോറി ഗവണ്‍മെന്റുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ റേച്ചല്‍ റീവ്‌സും ഈ പാത പിന്തുടരുകയാണ്.

എന്നാല്‍ 2030 ആകുന്നതോടെ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള നീക്കം ലേബര്‍ ത്വരിതപ്പെടുത്തുകയാണ്. ഈ ഘട്ടത്തിലാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് വരുമാനത്തിലെ ഇടിവ് നികത്താന്‍ ചാന്‍സലര്‍ നെട്ടോട്ടം ഓടുന്നത്. 'ഓരോ മൈലിനും നിരക്ക്' ഈടാക്കുന്ന പദ്ധതി പരിഗണിക്കാനാണ് റീവ്‌സിന് മുന്നിലുള്ള നിര്‍ദ്ദേശം.

ഇതുവഴി കാര്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഓരോ മൈലിനും ചാര്‍ജ്ജ് ഈടാക്കാനാണ് നീക്കം. ഐസ്‌ലാന്‍ഡും, ന്യൂസിലാന്‍ഡും ഇപ്പോള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പേ-പെര്‍-മൈല്‍ നികുതി നയങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വാങ്ങുമ്പോള്‍ ഈടാക്കുന്ന ഫ്യൂവല്‍ ഡ്യൂട്ടിയിലൂടെയും, മറ്റ് ഇന്ധനങ്ങളിലുമാണ് 2 ശതമാനം നികുതിയുള്ളത്. ഓരോ വീട്ടില്‍ നിന്നും 850 പൗണ്ട് ഈടാക്കുന്നതിന് തുല്യമാണ് ഈ വരുമാനം. 2023-ല്‍ ട്രഷറിക്ക് 25 ബില്ല്യണ്‍ പൗണ്ടാണ് ഫ്യൂവല്‍ ഡ്യൂട്ടിയായി ലഭിച്ചത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions