സിനിമ

പട്ടികള്‍ കുരയ്ക്കും, ഞാന്‍ അഭിനയിക്കും; നിള നമ്പ്യാരുടെ അഡല്‍റ്റ് വെബ് സീരിസിനെ കുറിച്ച് അലന്‍സിയര്‍

നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍റ്റ് വെബ് സീരിസില്‍ അഭിനയിക്കുന്നതിന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അലന്‍സിയര്‍. അഭിനയം തന്റെ തൊഴിലാണ്, അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും എന്നാണ് അലന്‍സിയര്‍ പറയുന്നത്. പട്ടികള്‍ കുരയ്ക്കും, കല്ലെറിയാന്‍ നിന്നി കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നും അലന്‍സിയര്‍ വ്യക്തമാക്കി.

ഞാന്‍ എന്റെ വീട്ടില്‍ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതന ധര്‍മം. ഒന്നും പറയാനില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്.

ആ തൊഴില്‍ മേഖലയില്‍ എന്ത് വേഷം കെട്ടാനും ഞാന്‍ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നും ഞാന്‍ നോക്കേണ്ടതില്ല. അവരുടെ ചരിത്രവും എനിക്ക് അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ?
നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. എന്തിനാണ് നിങ്ങള്‍ പത്മരാജന്റെയും ഭരതന്റെയും അടൂര്‍ സാറിന്റെയും സിനിമകള്‍ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ? വിവരക്കേട് ഇല്ലാത്തവരോട് എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. പട്ടികള്‍ കുരയ്ക്കും, അതിനെ എടുത്ത് കല്ലെറിയാന്‍ നിന്നു കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നാണ് അലന്‍സിയര്‍ പറയുന്നത്.

അതേസമയം, നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘ലോല കോട്ടേജ്’ എന്ന അഡല്‍റ്റ് വെബ് സീരിസിലാണ് അലന്‍സിയര്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കുട്ടിക്കാനത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന വെബ് സീരിസില്‍ മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions